LiveTV

Live

Kuwait

കുവൈത്തിൽ ഗതാഗത നിയമലംഘനത്തിന് വാഹനങ്ങൾ പിടിച്ചെടുക്കുന്നത് താൽക്കാലികമായി നിർത്തി

ആഭ്യന്തരമന്ത്രാലയം വെബ്‌സൈറ്റ് വഴി പുതിയ ഇലട്രോണിക് സംവിധാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് വാഹനം പിടിച്ചെടുക്കൽ നിർത്തിയതെന്നും റിപ്പോർട്ടുണ്ട്

കുവൈത്തിൽ ഗതാഗത നിയമലംഘനത്തിന് വാഹനങ്ങൾ പിടിച്ചെടുക്കുന്നത് താൽക്കാലികമായി നിർത്തി

കുവൈത്തിൽ ഗതാഗത നിയമലംഘനത്തിന് വാഹനങ്ങൾ പിടിച്ചെടുക്കുന്നത് താൽക്കാലികമായി നിർത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കുക മാത്രമാണ് ചെയ്യുക. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ അണ്ടർ സെക്രട്ടറിയുടേതാണ് നിര്‍ദേശം.

വാഹനങ്ങൾ സൂക്ഷിക്കുന്ന ആഭ്യന്തര മന്ത്രാലയം ഗാരേജിൽ സ്ഥലമില്ലാത്തതിനാലാണ് താല്കാകാലികമായി വാഹനം പിടിച്ചെടുക്കൽ നിർത്തിയതെന്നാണ് സൂചന. ആഭ്യന്തരമന്ത്രാലയം വെബ്‌സൈറ്റ് വഴി പുതിയ ഇലട്രോണിക് സംവിധാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് വാഹനം പിടിച്ചെടുക്കൽ നിർത്തിയതെന്നും റിപ്പോർട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ എവിടെയാണ് സൂക്ഷിച്ചതെന്നു ഓൺലൈൻ വഴി മനസ്സിലാക്കാൻ പുതിയ മെക്കാനിസം നടപ്പാക്കാനാണ് ഗാതാഗത വകുപ്പിന്റെ പദ്ധതി. പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ വാഹനം എവിടെയാണ് പിടി കൂടി സൂക്ഷിച്ചതെന്നും വാഹനവുമായി ബന്ധപ്പെട്ട നിയമ നടപടികൾ എന്തൊക്കെയാണെന്നും അറിയാൻ സാധിക്കുന്നതാണ് പുതിയ സംവിധാനം. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഗാതാഗത നിയമലംഘനങ്ങൾക്കു വാഹനം പിടിച്ചെടുക്കേണ്ടതില്ലെന്നും പകരം പിഴ ഈടാക്കിയാൽ മതിയെന്നുമാണ് ട്രാഫിക് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് നിർദേശിച്ചത്.