LiveTV

Live

Kuwait

ആറ് മാസത്തേക്ക് ആവശ്യമായ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും കരുതി വെച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം

ആരോഗ്യമന്ത്രി ഡോ.ഷെയ്ഖ് ബാസിൽ അസ്സ്വബാഹ് ആണ് ഇക്കാര്യം പറഞ്ഞത്

ആറ് മാസത്തേക്ക് ആവശ്യമായ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും കരുതി വെച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം

പ്രത്യേക സാഹചര്യം മുന്നിൽ കണ്ട് ആറ് മാസത്തേക്ക് ആവശ്യമായ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും കരുതി വെച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം. യുദ്ധമുണ്ടായാൽ ജനങ്ങൾക്ക് റേഡിയേഷൻ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ആരോഗ്യമന്ത്രി ഡോ.ഷെയ്ഖ് ബാസിൽ അസ്സ്വബാഹ് ആണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യ സേവനവുമായി ബന്ധപ്പെട്ട എന്ത് പ്രശ്‌നങ്ങള്‍ക്കും അടിയന്തര പരിഹാരം നല്‍കുമെന്നും എത്രയും പെട്ടെന്ന് തന്നെ കൂടുതല്‍ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുദ്ധത്തിന് ഏതെങ്കിലും തരത്തില്‍ സാധ്യതയുണ്ടെങ്കില്‍ സ്വദേശികളും വിദേശികളുമായ എല്ലാ രാജ്യവാസികൾക്കും ആവശ്യമായ റേഡിയേഷന്‍ സംരക്ഷണ മരുന്നുകള്‍ വിതരണം ചെയ്യുമെന്നും റേഡിയേഷന്‍ സംരക്ഷണ സെക്ടറുകള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത് എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെങ്കിലും ഒരു യുദ്ധത്തിന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കുവൈത്തിനും മറ്റു രാഷ്ട്രങ്ങള്‍ക്കും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ എന്നും ശൈഖ് ബാസിൽ ആശംസിച്ചു.