LiveTV

Live

Kuwait

ഇറാനുമായി ബന്ധപ്പെട്ട മേഖലകളില്‍ യുദ്ധഭീതി ഉയർന്നത് കുവൈത്ത് ഓഹരി വിപണിയെ ബാധിച്ചതായി റിപ്പോർട്ട്

ഒറ്റ ദിവസം കൊണ്ട് 1.3 ശതമാനത്തിന്‍റെ ഇടിവാണ് കുവൈത്ത് ഓഹരി വിപണിയിൽ രേഖപ്പെടുത്തിയത്

ഇറാനുമായി ബന്ധപ്പെട്ട മേഖലകളില്‍ യുദ്ധഭീതി ഉയർന്നത് കുവൈത്ത് ഓഹരി വിപണിയെ ബാധിച്ചതായി റിപ്പോർട്ട്

ഇറാനുമായി ബന്ധപ്പെട്ട മേഖലകളില്‍ യുദ്ധഭീതി ഉയർന്നത് കുവൈത്ത് ഓഹരി വിപണിയെ ബാധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം 422 ദശലക്ഷം ദിനാറിന്‍റെ ഇടിവാണ് ഓഹരി വിപണിയിൽ രേഖപ്പെടുത്തിയത്.

ഒറ്റ ദിവസം കൊണ്ട് 1.3 ശതമാനത്തിന്‍റെ ഇടിവാണ് കുവൈത്ത് ഓഹരി വിപണിയിൽ രേഖപ്പെടുത്തിയത്. തകർച്ചക്ക് ശേഷം കുവൈത്ത് സ്റ്റോക്ക് മാർക്കറ്റ് വിപണിമൂല്യം 32.203 ശതകോടി ദിനാറാണ്. 900 ദശലക്ഷം ദിനാറിനടുത്തുവരും ഒരാഴ്ച്ചത്തെ നഷ്ടം. അമേരിക്കയും ഇറാനും തമ്മിൽ യുദ്ധമുണ്ടാവുമോ എന്ന ആശങ്കയാണ് വിപണിയെ ബാധിച്ചതെന്ന് സാമ്പത്തിക വിദഗ്ദരുടെ യോഗം വിലയിരുത്തി. വരും ദിവസങ്ങളിലും ഇടിവുണ്ടാവുമെന്നാണ് ഇവർ നൽകുന്ന സൂചന. സ്ഥിതി ആശങ്കാജനകമല്ലെന്നും അനാവശ്യമായി പടർത്തുന്ന ആശങ്ക നിക്ഷേപകരിൽ ശയക്കുഴപ്പമുണ്ടാക്കുകയാണെന്നും സാമ്പത്തിക വിദഗ്ധൻ മുഹമ്മദ് റമദാൻ പ്രതികരിച്ചു. ചെറിയ വീഴ്ചകൾക്ക് കൂടി അടുത്ത ദിവസങ്ങളിൽ സാധ്യതയുണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ നിന്നും ഓഹരി വിപണി കരകയറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.