LiveTV

Live

Kuwait

കുവൈത്തിൽ ധനകാര്യസ്ഥാപനങ്ങളിൽ സ്വദേശി ഓഡിറ്റർമാരുടെ നിയമനം നിർബന്ധമാക്കുന്നു

കുവൈത്തിൽ ധനകാര്യസ്ഥാപനങ്ങളിൽ സ്വദേശി ഓഡിറ്റർമാരുടെ നിയമനം നിർബന്ധമാക്കുന്നു

കുവൈത്തിൽ ധനകാര്യസ്ഥാപനങ്ങളിൽ സ്വദേശി ഓഡിറ്റർമാരുടെ നിയമനം നിർബന്ധമാക്കുന്നു. സ്വദേശിവൽക്കരണത്തിനായുള്ള ഇഹ്‌ലാൽ പദ്ധതിയുടെ ഭാഗമായി വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയത്. അടുത്ത വർഷം മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നത്.

മണി എക്സ്ചേഞ്ചുകൾ, ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ് മേഖലയിലും ബ്രോക്കറേജ് രംഗത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സ്വർണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, എന്നിവക്കു വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ബാധകമാകും. കള്ളപ്പണം തടയുന്നതിനോടൊപ്പം സ്വദേശികൾക്കു തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. 2020 ജനുവരി ഒന്നു മുതൽ നിയമം പ്രാബല്യത്തിലാകുന്നതോടെ രാജ്യത്തെ സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് 16000 പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് കരുത്തപ്പെടുന്നത്. അത്ര തന്നെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാനും പുതിയ തീരുമാനം വഴിയൊരുക്കും. ഈ വർഷം ആദ്യപാദത്തിൽ മാത്രം 2500 പേർക്കാണ് ഇഹ്‌ലാൽ പദ്ധതിയുടെ ഭാഗമായി ജോലി നഷ്ടമായത്. അടുത്ത അഞ്ച് വർഷത്തിനിടയിൽ 41,000 വിദേശികളുടെ സേവനം അവസാനിപ്പിച്ചു തിരിച്ചയകാണാന് അധികൃതരുടെ പദ്ധതി.