LiveTV

Live

Kuwait

കുവെെത്തിലെ പാര്‍ലമെന്റ് യോഗങ്ങള്‍ സ്പീക്കര്‍ റദ്ദാക്കി 

സർക്കാർ പങ്കാളിത്തം ഭരണഘടനാപരമായി നിർബന്ധമായതിനാലാണ് സമ്മേളനം റദ്ദാക്കിയതെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം മാധ്യമപ്രവർത്തകരെ അറിയിച്ചു

കുവെെത്തിലെ പാര്‍ലമെന്റ് യോഗങ്ങള്‍ സ്പീക്കര്‍ റദ്ദാക്കി 

കുവൈത്തിൽ ഞായറാഴ്ച നടക്കേണ്ടിയിരുന്ന പാർലിമെന്റ് യോഗം റദ്ദാക്കി. സർക്കാർ സഭാ നടപടികൾ ബഹിഷ്കരിക്കുന്നതായി അറിയിച്ചതിനെ തുടർന്നാണ് സ്പീക്കർ സമ്മേളനം റദ്ദാക്കിയതായി അറിയിച്ചത്.

സർക്കാർ പങ്കാളിത്തം ഭരണഘടനാപരമായി നിർബന്ധമായതിനാലാണ് സമ്മേളനം റദ്ദാക്കിയതെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം മാധ്യമപ്രവർത്തകരെ അറിയിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാർക്കുമെതിരായി നിരന്തരം സമർപ്പിക്കുന്ന കുറ്റവിചാരണകൾ പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധത്തെ ഉലച്ചിട്ടുണ്ട്.

പൊതുമാപ്പ് ബിൽ ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ നേരത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. റമദാനിൽ ഇനി ഒരു സെഷൻ മാത്രമാണ് സമ്മേളിക്കുക. അത് ചൊവ്വാഴ്ച ആരംഭിക്കും. ജൂണിലായിരിക്കും സർക്കാറിൻെറ ബജറ്റും ഫൈനൽ അക്കൗണ്ടും ഉൾപ്പെടെ ചർച്ചക്കെടുക്കുക. വിവിധ പാർലമെൻറ് സമിതികളുടെ റിപ്പോർട്ടും ജൂണിൽ ചർച്ച ചെയ്യും.

അതിനിടെ മേഖലയിലെ സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ച വെക്കണമെന്നും തങ്ങൾക്ക് രണ്ട് മണിക്കൂർ സമയം അനുവദിക്കണമെന്നും ചില എം.പിമാർ ആവശ്യപ്പെട്ടു. രഹസ്യ സ്വഭാവത്തിൽ ചർച്ച ചെയ്യണമെന്നും ഏതാനും എം.പിമാർ ആവശ്യമുന്നയിച്ചു