LiveTV

Live

Kuwait

ജൂണ്‍ ഒന്ന് മുതല്‍ കുവെെത്തില്‍ മത്സ്യ ബന്ധന വിലക്ക്

ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെ 45 ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്

ജൂണ്‍ ഒന്ന് മുതല്‍ കുവെെത്തില്‍ മത്സ്യ ബന്ധന വിലക്ക്

കുവൈത്തിന്റെ സമുദ്ര പരിധിയിൽ നിന്ന് ആവോലി മത്സ്യത്തെ പിടിക്കുന്നതിനുള്ള വിലക്ക് ജൂൺ ഒനിന്നു നിലവിൽ വരും. ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെ 45 ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. പ്രജനനകാലം പരിഗണിച്ചാണ് സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട വിഭവമായ ആവോലി പിടിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

കുവൈത്ത് കാർഷിക - മത്സ്യവിഭവകാര്യ അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വിലക്ക് പ്രാബല്യത്തിലാവുന്നതോടെ ഷാർഖ് ഉൾപ്പെടെ മത്സ്യ മാർക്കറ്റുകളിൽ തദ്ദേശീയ ആവോലിയുടെ സാന്നിധ്യം ഇല്ലാതാവും.

അതേസമയം, വിദേശ രാജ്യങ്ങളിൽനിന്നുള്ള ആവോലി വിപണനത്തിന് വിലക്ക് ബാധകമല്ല. സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ഇനങ്ങളായ ആവോലി, ഹമൂർ പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. രാജ്യത്തെ മീൻ പിടുത്തക്കാർ പ്രജനന കാലത്തെ മത്സ്യബന്ധന വിലക്ക് നിർദേശം അനുസരിക്കുന്നുണ്ടെങ്കിലും അയൽ രാജ്യക്കാർ സമുദ്ര പരിധി ലംഘിച്ച് നിയമവരുദ്ധമായി മത്സ്യം പിടിച്ചുകൊണ്ടുപോകുന്നതായാണ് റിപ്പോർട്ട്.