LiveTV

Live

Kuwait

സ്വകാര്യ മേഖലയിലെ വിസ ട്രാൻസ്ഫർ നിരക്ക് വർധിപ്പിക്കാനൊരുങ്ങി കുവെെത്ത്

വിസക്കച്ചവടത്തിനു തടയിടുകയാണ് പുതിയ പരിഷ്കരണങ്ങളിലൂടെ കുവെെത്ത് മാൻ പവർ അതോറിറ്റി ലക്ഷ്യമിടുന്നത്

സ്വകാര്യ മേഖലയിലെ വിസ ട്രാൻസ്ഫർ നിരക്ക് വർധിപ്പിക്കാനൊരുങ്ങി കുവെെത്ത്

കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിസ ട്രാൻസ്ഫർ നിരക്ക് വർധിപ്പിക്കാൻ മാൻ പവർ അതോറിറ്റി ഒരുങ്ങുന്നതായി റിപ്പോർട്ട്. തൊഴിൽ വിപണി ക്രമീകരണവും വിസക്കച്ചവടം ഇല്ലാതാക്കലും ലക്ഷ്യമിട്ടാണ് നടപടി. വിപണിയുടെ ആവശ്യം മനസ്സിലാക്കി മാത്രം തൊഴിൽ വിസ അനുവദിക്കുക എന്ന നയവും ശക്തമായി നടപ്പിലാക്കാനാണ് തീരുമാനം.

തൊഴിൽ വിപണിയിൽ ക്രമീകരണം നടപ്പാക്കി വിസക്കച്ചവടത്തിനു തടയിടുകയാണ് പുതിയ പരിഷ്കരണങ്ങളിലൂടെ മാൻ പവർ അതോറിറ്റി ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലാ ജീവനക്കാരുടെ വിസമാറ്റ ഫീസ് വർദ്ധനയാണ് ഇതിൽ പ്രധാനം. സർക്കാർ മേഖലയിൽനിന്ന് സ്വകാര്യ മേഖലയിലേക്ക് ഇഖാമ മാറ്റുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാക്കുക.

ആശ്രിത വിസയിലുള്ളവർക്കു സ്വകാര്യ മേഖലയിലേക്ക് വിസ മാറാൻ അനുമതി നൽകാതിരിക്കുക തുടങ്ങിയ പരിഷ്കാരങ്ങളും ആലോചനയിള്ളതായി മാൻപവർ അതോറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യം കൂടുതൽ സൂക്ഷ്മമായി പഠിച്ച ശേഷം മാത്രം പുതിയ തൊഴിൽ വിസ അനുവദിക്കുക എന്ന നയവും ഇതോടൊപ്പം ശക്തമായി നടപ്പിലാക്കും.

വിദേശികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശീയ തൊഴിലാളികളെ നിയമിക്കാത്ത കമ്പനികളെയും സ്ഥാപനങ്ങളെയും പ്രത്യേക വിഭാഗത്തിൽ പെടുത്തി തുടർ നടപടികൾ കൈകൊള്ളുമെന്നും അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.