LiveTV

Live

Kuwait

പുണ്യമാസത്തോട് അനാദരവ് കാണിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് കുവെെത്ത്

റമദാനെ അനാദരിക്കാൻ പ്രേരണ നല്‍കുന്നവരെയും അതിനു സഹായം നല്‍കുന്നവരെയും കുറ്റത്തിൽ പങ്കാളികളായി കണക്കാക്കും

പുണ്യമാസത്തോട് അനാദരവ് കാണിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് കുവെെത്ത്

പുണ്യമാസത്തോട് അനാദരവ് കാണിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കുവൈത്ത് പോലീസിന്റെ മുന്നറിയിപ്പ്. റമദാൻ പകലുകളിൽ പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നത് ഒരു മാസം തടവും പിഴയും ശിക്ഷ ലഭിക്കാൻ കാരണമാകുമെന്നും പോലീസ് അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ മേധാവി ബ്രിഗേഡിയർ ജനറൽ തൗഹീദ് അൽ കന്ദരി ആണ് ഇക്കാര്യം അറിയിച്ചത്. പുണ്യ മാസത്തിന്റെ പവിത്രതയെ അനാദരിക്കും പൊതു സ്ഥലങ്ങളിൽ വെച്ച് ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് കുവൈത്ത് സിവിൽ നിയമപ്രകാരം കുറ്റകരമാണ്. നിയമ ലംഘകർ നിന്ന് നൂറു ദിനാറിൽ കുറയാത്ത പിഴയോ ഒരു മാസത്തെ തടവോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.

റമദാനെ അനാദരിക്കാൻ പ്രേരണ നല്‍കുന്നവരെയും അതിനു സഹായം നല്‍കുന്നവരെയും കുറ്റത്തിൽ പങ്കാളികളായി കണക്കാക്കും. പകൽ സമയങ്ങളിൽ ഹോട്ടലുകളോ മറ്റോ ഈ ആവശ്യത്തിനായി പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ സ്ഥാപനം രണ്ടു മാസത്തേക്ക് പൂട്ടി സീൽ ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റമദാൻ നാളുകളിൽ ഗാതാഗതം സുഗമമാക്കുന്നതിനായി ഷോപ്പിംഗ് മാളുകൾ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കൂടുതൽ ട്രാഫിക് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചതായും പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു. യാചന, അനധികൃത പണപ്പിരിവ് എന്നിവക്കെതിരെ പൊതുജനങ്ങലെ ബോധവൽക്കരിക്കാൻ സാമൂഹ്യമാധ്യമങ്ങൾ വഴി കാമ്പയിനുകൾക്കും പോലീസ് തുടക്കമിട്ടിട്ടുണ്ട്.