LiveTV

Live

Kuwait

കുവൈത്തിൽ പൊതു മേഖലയില്‍ നിന്ന് വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്ന പദ്ധതി പുരോഗമിക്കുന്നു  

കഴിഞ്ഞ വര്‍ഷം ജോലി നഷ്ടമായത് 3100 വിദേശികള്‍ക്ക്  

കുവൈത്തിൽ പൊതു മേഖലയില്‍ നിന്ന് വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്ന പദ്ധതി പുരോഗമിക്കുന്നു  

കുവൈത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്ന ഇഹലാൽ പദ്ധതി കാര്യക്ഷമമായി മുന്നോട്ടു പോകുന്നതായി വിലയിരുത്തൽ. 2018 ൽ 3100 വിദേശ ജീവനക്കാരെ സർവീസിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഈ വർഷം ആദ്യപാദത്തിൽ 2500 പേർക്കും ജോലി നഷ്ടമായി.

സർക്കാർ മേഖലയി സ്വദേശിവത്ക്കരണം ഊര്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ സർവീസ് കമ്മീഷനാണു റീപ്ളേസ്മെൻറ് അഥവാ ഇഹ്‌ലാൽ എന്ന പേരിൽ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി യോഗത്തിൽ ഇഹ്‌ലാൽ പ്രധാന അജണ്ടയായിരുന്നു. പൊതുമേഖലയിൽ നിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശി യുവാക്കൾക്ക് അവസരം നൽകാനുള്ള നയം ഉദ്യേശിച്ച പോലെ തന്നെ മുന്നോട്ടു പോകുന്നതായി സാമ്പത്തികകാര്യ മന്ത്രി മറിയം അൽ അഖീൽ യോഗത്തിൽ വ്യക്തമാക്കി സിവിൽ സർവീസ് കമ്മീഷൻ. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയ്നിങ്, കുവൈത്ത് സര്‍വകലാശാല, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, കുവൈത്ത് പെട്രോളിയം കോർപറേഷൻ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. സ്വകാര്യമേഖലയിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞു സ്വദേശി യുവാക്കളെ അതിനു പ്രാപ്തരാക്കുന്നതിൽ അപ്ലൈഡ് എഡ്യൂക്കേഷൻ അതോറിറ്റിക്കു മുഖ്യപങ്കു വഹിക്കാൻ ആകുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഇഹ്‌ലാൽ പദ്ധതിയുടെ ഭാഗമായി അഞ്ച് വർഷത്തിനിടയിൽ 41000 വിദേശികളെ സേവനം അവസാനിപ്പിച്ചു തിരിച്ചയക്കാനാണ് അധികൃതരുടെ പദ്ധതി.