LiveTV

Live

Kuwait

കുവൈത്തിൽ ആശ്രിത വിസയിലുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ പ്രത്യേക അനുമതി വാങ്ങണം 

കുവൈത്തിൽ ആശ്രിത വിസയിലുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ പ്രത്യേക അനുമതി വാങ്ങണം 

കുവൈത്തിൽ ആശ്രിത വിസയിലുള്ളവർക്കു ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഇനി പ്രത്യേകാനുമതി വേണം. ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറിയുടെ അനുമതി കൂടാതെ കാറ്റഗറി 22 അഥവാ ആശ്രിത ഗണത്തിൽ പെടുന്നവർക്ക് ലൈസൻസ് പുതുക്കിനൽകരുതെന്നു ഗതാഗത വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നിരത്തുകളിലെ വാഹനപ്പെരുപ്പം കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയത്. കുടുംബ നാഥന്റെ ജോലി ശമ്പളം എന്നിവ മാനദണ്ഡമാക്കിയാണ് ആശ്രിത വിസയിലുള്ളവർക്ക്‌ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത്. ഭർത്താവിന് 600 ദീനാറിന് മേൽ ശമ്പളമുണ്ടായിരിക്കുക, കുട്ടികൾ ഉണ്ടായിരിക്കുക, ഭർത്താവിെൻറ ജോലി ഉപദേശകർ, വിദഗ്ധർ, ജനറൽ മാനേജർ, ഡോക്ടർ, ഫാർമസിസ്റ്റ്, സർവകലാശാല അംഗം എന്നിവയിലൊന്ന് ആയിരിക്കുക തുടങ്ങിയ നിബന്ധനകൾക്ക് വിധേയമായി മാത്രമേ വീട്ടമ്മമാർക്ക്‌ ലൈസൻസ് അനുവദിക്കുന്നുള്ളൂ.

രാജ്യത്തെ നിരത്തുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ അധികം വാഹനം രാജ്യത്തുണ്ട്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാവുന്നു. വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പരമാവധി നിയന്ത്രണം ഏർപ്പെടുത്തി വാഹനപ്പെരുപ്പം കുറക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.