LiveTV

Live

Kuwait

കുവൈത്തില്‍ ഗതാഗത നിരീക്ഷണത്തിന് പുതിയ ക്യാമറകള്‍

തിരക്കില്ലാത്ത റോഡുകളിലേക്ക് ഗതാഗതം തിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ഈ ക്യാമറകള്‍ സഹായകരമാവും

കുവൈത്തില്‍ ഗതാഗത നിരീക്ഷണത്തിന് പുതിയ ക്യാമറകള്‍

കുവൈത്തിൽ ഗതാഗത നിരീക്ഷണത്തിന് പുതിയ ക്യാമറകൾ സ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം. റോഡിലെ തിരക്ക് മനസ്സിലാക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. നിയമലംഘനങ്ങൾ കണ്ടെത്താൻ മൊബൈൽ ക്യാമറ യൂണിറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

അമിത വേഗം പോലെയുള്ള കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള ക്യാമറകൾക്ക് പുറമെയാണ് റോഡ് നിരീക്ഷണത്തിനായി ആഭ്യന്തര മന്ത്രാലയം കൂടുതൽ ക്യാമറൾ സ്ഥാപിച്ചത്. മന്ത്രാലയത്തിന്‍റെ ഓപറേഷൻ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള ക്യാമറകൾ ഉപയോഗിച്ച് ഒരേസമയം വിവിധ റോഡുകൾ നിരീക്ഷിക്കാൻ കഴിയും. തിരക്കില്ലാത്ത റൂട്ടുകളിലേക്ക് ഗതാഗതം തിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ഈ ക്യാമറകള്‍ സഹായകരമാവും.

ഗതാഗത നിയമലംഘനങ്ങൾ പിടികൂടാനായി ഗതാഗത വകുപ്പ് ഏതാനും മൊബൈൽ ക്യാമറ യൂണിറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ റോഡുകളിലും പാലങ്ങളിലുമാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ സ്ഥിരം ക്യാമറ സ്ഥാപിക്കാൻ കരാർ ഏൽപിച്ച കമ്പനികൾ ദൗത്യം പൂർത്തിയാക്കുന്നത് വരെയാണ് മൊബൈൽ ക്യാമറകൾ ഉപയോഗിക്കുക. ആഭ്യന്തര മന്ത്രാലയത്തിെൻറ ഓപറേഷൻ റൂമിലേക്ക് തത്സമയം വിവരം നൽകാൻ മൊബൈൽ ക്യാമറ യൂനിറ്റുകൾക്കും കഴിയും.