LiveTV

Live

Kuwait

കുവൈത്തിൽ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

മന്ത്രാലയ അധികൃതരുടെ ഒത്താശയോ തുല്യത പരിശോധനയിൽ വന്ന പിഴവുകളോ ആണെന്നായിരുന്നു പാർലിമെന്റംഗങ്ങളുടെ ആക്ഷേപം

കുവൈത്തിൽ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

കുവൈത്തിൽ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയതായി പരിശോധനയിൽ കണ്ടെത്തിയ അഞ്ച് കേസുകൾ ജനറൽ പ്രോസിക്യൂഷന് കൈമാറിയാതായി വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ അൻസാരി പറഞ്ഞു.

അധ്യാപക തസ്തികകളിലും അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിലും വ്യാജ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ വിദേശികളുൾപ്പെടെ നിരവധി പേർ ജോലി തരപ്പെടുത്തിയത് നേരത്തെ പാർലമെന്‍റ് തലത്തിൽ വൻ വിവാദമായിരുന്നു. മന്ത്രാലയ അധികൃതരുടെ ഒത്താശയോ തുല്യത പരിശോധനയിൽ വന്ന പിഴവുകളോ ആണെന്നായിരുന്നു പാർലിമെന്റംഗങ്ങളുടെ ആക്ഷേപം.

സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് എല്ലാ സർട്ടിഫിക്കറ്റുകളും വീണ്ടും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാൻ വിദ്യാഭ്യാസമന്ത്രി നിർദേശം നൽകിയത് സൂക്ഷ്മ പരിശോധനയിൽ അഗീകാരമില്ലാത്ത സർവകലാശാലകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചു നേടിയ അഞ്ച് പേർക്കെതിരെയാണ് കോടതിയെ സമീപിക്കാൻ മന്ത്രാലയം തീരുമാനിച്ചത്. അതിനിടെ ലോക അധ്യാപക ദിനത്തോടനുബന്ധിച്ചു അധ്യാപകരെയും വിദ്യാലയങ്ങളെയും ആദരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക ചടങ്ങു സംഘടിപ്പിച്ചു. പുതു തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്കു വളരെ വലുതാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയെത്തിയ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽസബാഹ്‌ പറഞ്ഞു.