LiveTV

Live

Kuwait

കുവൈത്തിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പുന: പരിശോധനക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചു

കുവൈത്തിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പുന: പരിശോധനക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചു

കുവൈത്തിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പുന: പരിശോധനക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചു. 'സെക്യൂരിറ്റി സൂപ്പർവിഷൻ ഡിപ്പാർട്ട്മെൻറ്' എന്ന പേരിലാണ് ഗതാഗത വകുപ്പിന് കീഴിൽ പ്രത്യേക വകുപ്പ് സ്ഥാപിച്ചത്.

വിദേശികളുടെ ലൈസൻസ് പരിശോധിച്ച് നിയമസാധുത ഉറപ്പാക്കലാണ് പുതിയ വകുപ്പിന്റെ പ്രധാന ഉത്തരവാദിത്തം. ഡ്രൈവിങ് ലൈസൻസ് മരവിപ്പിച്ച കേസുകളുടെ ഫോളോ അപ്പിനായി വകുപ്പിന് കീഴിൽ ഏതാനും ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഉപാധികളോടെയാണ് നിലവിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത്. ചുരുങ്ങിയത് 600 ദിനാർ ശമ്പളം, ബിരുദം, കുവൈത്തിൽ രണ്ട് വർഷം താമസം എന്നിവയാണ് ഉപാധികൾ. ചില തസ്തികകളിൽ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസൻസ് അനുവദിക്കുമെങ്കിലും ഇത്തരം തസ്തികളിൽനിന്ന് മാറിയാൽ ലൈസൻസ് തിരിച്ചേൽപ്പിക്കണം. ഇങ്ങനെ ചെയ്യാത്തവരുടെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ ഇനി മുതൽ സെക്യൂരിറ്റി സൂപ്പർ വിഷൻ ഡിപ്പാർട്ട്മെന്റ് ആണ് കൈകാര്യം ചെയ്യുക. കഴിഞ്ഞയാഴ്ച 1000ത്തിലേറെ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഗതാഗത വകുപ്പ് മരവിപ്പിച്ചിരുന്നു. ലൈസൻസ് അനുവദനീയമായമല്ലാത്ത തസ്തികയിലേക്ക് ജോലി മാറിയവരുടേതിനൊപ്പം ഉദ്യോഗസ്ഥരെ സ്വാധീനിച്ചു നേടിയ ലൈസൻസുകളും റദ്ദ് ചെയ്തിട്ടുണ്ട്. അനധികൃത രീതിയിൽ ലൈസൻസ് നൽകാൻ സഹായിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്.