LiveTV

Live

Kuwait

വിസക്കച്ചവടക്കാർക്കെതിരെ കർശന നടപടിക്കൊരുങ്ങി കുവൈത്ത്; നടപടിക്രമങ്ങള്‍ കര്‍ശനമാക്കും

വിസക്കച്ചവടക്കാർക്കെതിരെ കർശന നടപടിക്കൊരുങ്ങി കുവൈത്ത്; നടപടിക്രമങ്ങള്‍ കര്‍ശനമാക്കും

വിസക്കച്ചവടക്കാർക്കെതിരെ കർശന നടപടിക്കൊരുങ്ങി കുവൈത്ത്. ചെറുകിട ഇടത്തരം സംരംഭകരുടെ മറവിൽ വിസ കച്ചവടം വ്യാപകമായതായി കണ്ടെത്തിയതിനെ തുടർന്നാണ് മാൻ പവർ അതോറിറ്റി നടപടികൾ കർശനമാക്കുന്നത്.

സ്വദേശികളെ ചെറുകിട ഇടത്തരം സംരംഭങ്ങളിലേക്കു ആകർഷിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ നൽകി വരുന്നത്. നവ സംരംഭകർക്കു വിസ അനുവദിക്കുന്നതിലും സർക്കാരിന് ഉദാര സമീപനമാണ് ഈ സാഹചര്യം മുതലെടുത്താണ് വിസ മാഫിയ സജീവമായത്. തൊഴിലാളികളെ കൊണ്ട് വന്ന ശേഷം ജോലിയോ ശമ്പളമോ നൽകാത്തതായ നിരവധി പരാതികൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹഹചര്യത്തിലാണ് വിസ നടപടിക്രമങ്ങൾ പുനരവലോകനം ചെയ്യന്നതുൾപ്പെടെയുള്ള നടപടികളിലേക്കു മാൻപവർ അതോറിറ്റി നീങ്ങുന്നത്. ഇതുവരെ 7876 ചെറുകിട ഇടത്തരം ലൈസൻസുകളിലാണ് തൊഴിൽ വിസകൾ വിസ അനുവദിച്ചത്. ഇവയിൽ മനുഷ്യക്കടത്തെന്ന സംശയത്തെ തുടർന്ന് ഏതാനും കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചിട്ടുണ്ട്. ചെറുകിട ഇടത്തരം സംരഭങ്ങൾക്കു പുറമെ മറ്റു വ്യാപാര വ്യവസായ മേഖലകളിലും വിസ കാര്യത്തിൽ കടുത്ത നിയന്ത്രണവും നിരീക്ഷണവും കൊണ്ട് വരാനാണ് അധികൃതർ ആലോചിക്കുന്നത്.