LiveTV

Live

Kuwait

കുവൈത്തിൽ അമിത മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണ നിരക്കിൽ വർദ്ധനയെന്നു റിപ്പോർട്ട്

കുവൈത്തിൽ അമിത മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണ നിരക്കിൽ വർദ്ധനയെന്നു റിപ്പോർട്ട്

കുവൈത്തിൽ അമിത മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണ നിരക്കിൽ വർദ്ധനയെന്നു റിപ്പോർട്ട്. വിദേശികൾ ഉൾപ്പെടെ 116 പേർക്കാണ് അമിത മയക്കുമരുന്ന് ഉപയോഗം മൂലം ജീവൻ നഷ്ടമായത്. വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടനുസരിച്ച് രാജ്യത്ത് 18000 പേരാണ് മയക്കുമരുന്ന് ഉപയോക്താക്കളായുള്ളത്. 2017ൽ 68 പേരാണ് അമിതമായ മയക്കുമരുന്ന് ഉപയോഗം കാരണം മരിച്ചത്. 2018 ൽ മരണ നിരക്ക് 116 ആയി ഉയർന്നു. 1650 പേരാണ് മയക്കുമരുന്ന് കേസിൽ കോടതി നടപടികൾ നേരിടുന്നത്. ഇതിൽ 60 പേർ 18 വയസ്സിന് താഴെ പ്രായമുള്ളവരുമാണ്. മൊത്തം മയക്കുമരുന്ന് ഉപയോക്താക്കളിൽ 41 ശതമാനത്തിന്റെ പ്രായം 16 നും 20 നും ഇടയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ-സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്കിടയിൽ ഡ്രാഗ് കൺട്രോൾ വിഭാഗം നടത്തിയ സർവേ ഇക്കാര്യം ബലപ്പെടുത്തുന്നതാണ്. രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചതായാണ് സർവേ ഫലം. മയക്കുമരുന്നുകളെ കുറിച്ചും അവ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ചുമുള്ള വിവരം ലഭിക്കാൻ നവമാധ്യമങ്ങളും ആധുനിക സാങ്കേതിക വിദ്യകളും സഹായകമാകുന്നുണ്ടെന്നാണ് സർവേയിൽ പങ്കെടുത്ത 58 ശതമാനം വിദ്യാർഥികളുടെയും അഭിപ്രായം.