LiveTV

Live

Kuwait

സാമ്പത്തിക കുറ്റകൃത്യം; മലയാളികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

മാനേജരായിരുന്ന ചങ്ങനാശേരി സ്വദേശി ജയകൃഷ്ണൻ നായർ, സഹായി ഹരിപ്പാട് സ്വദേശി ബിച്ചു രവി എന്നിവർക്കെതിരാണ് നടപടി

സാമ്പത്തിക കുറ്റകൃത്യം; മലയാളികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

സാമ്പത്തിക കുറ്റകൃത്യക്കേസിൽ കുവൈത്തിൽ രണ്ട് മലയാളികൾക്ക് ഒരു വര്‍ഷം തടവ്. പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രമുഖ വ്യവസായി കെ.ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനി നൽകിയ കേസിലാണ് മുൻ മാനേജർ ഉൾപ്പെടെ രണ്ടു മലയാളികളെ കോടതി ശിക്ഷിച്ചത്. നേരത്തെ എൻ.ബി.ടി.സിയിൽ മാനേജരായിരുന്ന ചങ്ങനാശേരി സ്വദേശി ജയകൃഷ്ണൻ നായർ, സഹായി ഹരിപ്പാട് സ്വദേശി ബിച്ചു രവി എന്നിവർക്കാണ് പ്രാഥമിക കോടതി ഒരു വര്‍ഷം വീതം തടവ് വിധിച്ചത്.

സാമ്പത്തിക കുറ്റകൃത്യം; മലയാളികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കമ്പനിലെ മാനേജർ പദവി ദുരുപയോഗം ചെയ്ത് ജയകൃഷ്ണൻ നായർ മറ്റു പ്രതികളുടെ സഹായത്തോടെ കരാർ രേഖകളിൽ കൃത്രിമം ഉണ്ടാക്കി വൻ തുക അപഹരിച്ചെന്നായിരുന്നു പരാതി. കേസിൽ കള്ളസാക്ഷി പറഞ്ഞതിന് കുവൈത്ത് പൗരന് രണ്ടു മാസം തടവും വിധിച്ചിട്ടുണ്ട്. മറ്റൊരു പ്രതി ഷാജൻ ജോസഫ് പീറ്ററെ വെറുതെവിട്ടു. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 100 ദീനാർ കെട്ടിവെച്ച് അപ്പീൽ കോടതിയെ സമീപിക്കാൻ പ്രതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതേസമയം പൊലീസ് കുറ്റപത്രത്തെ മാത്രം അടിസ്ഥാനമാക്കിയാണ് കീഴ്ക്കോടതി വിധിയെന്നും തെളിവുകൾ സമർപ്പിച്ച് മേൽക്കോടതിയിൽ നിരപരാധിത്വം തെളിയിക്കാനാവുമെന്നും ജയകൃഷ്ണൻ നായർ പറഞ്ഞു.