LiveTV

Live

Kuwait

പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടു; മലയാളികൾ ഉൾപ്പെടെയുള്ള ഉംറ സംഘത്തിന്‍റെ മടക്കയാത്ര അനിശ്ചിതത്വത്തിൽ

ഇരുപത്തി ഒന്ന് മലയാളികളടക്കം മുപ്പത്തി മൂന്നു ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമാണ് സംഘത്തിലുള്ളത്. കുവൈത്തിൽ നിന്ന് ബസ് മാർഗം ഈ മാസം 4 നാണു സംഘം മക്കയിലെത്തിയത്

പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടു; മലയാളികൾ ഉൾപ്പെടെയുള്ള  ഉംറ സംഘത്തിന്‍റെ മടക്കയാത്ര അനിശ്ചിതത്വത്തിൽ

കുവൈത്തിൽനിന്നെത്തി പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള ഉംറ സംഘത്തിന്‍റെ മടക്കയാത്ര അനിശ്ചിതത്വത്തിൽ. ഇരുപത്തി ഒന്ന് മലയാളികളടക്കം മുപ്പത്തി മൂന്നു ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമാണ് സംഘത്തിലുള്ളത്. കുവൈത്തിൽ നിന്ന് ബസ് മാർഗം ഈ മാസം 4 നാണു സംഘം മക്കയിലെത്തിയത്.

സ്ത്രീകളും കുട്ടികളുമടക്കം 33 ഇന്ത്യക്കാരാണ് സംഘത്തിലുള്ളത്. ഇവരിൽ 21 പേർ മലയാളികളുമാണ്. ഒരു വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് ഇതിനകം ഇവർക്കു ഇന്ത്യന്‍ കോൺസുലേറ്റ് ഇഷ്യു ചെയ്തു. എന്നാൽ പുതിയ പാസ്പോർട്ടില്‍ കുവൈത്ത് എംബസി സ്റ്റാമ്പ് ചെയ്താല്‍ മാത്രമെ ഇവര്‍ക്ക് മടങ്ങാനാവൂ നടപടികള്‍ വേഗത്തില്‍ ആക്കണം എന്നാണു ഇവരുടെ ആവശ്യം. ഇവരെല്ലാം മക്കയിലെ താമസസ്ഥലത്ത് തന്നെ കഴിയുകയാണ്. കൈവശമുണ്ടായിരുന്ന പണമെല്ലാം തീർന്ന അവസ്ഥയിലാണ് പലരും. ചിലദിവസങ്ങളിൽ ഉംറ ഏജൻസിയുടെ ആളുകൾ ഭക്ഷണം എത്തിക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച കുവൈത്തിൽ തിരിച്ചെത്തേണ്ടവരായിരുന്നു ഇവരെല്ലാം. മിക്കവരും ചുരുങ്ങിയ ദിവസം അവധിയെടുത്ത് വന്നവരാണ്. ജോലിയിൽ തിരികെ പ്രവേശിക്കേണ്ട തീയതിയും അവസാനിച്ചു. അതിന് കഴിയാത്ത സാഹചര്യത്തിൽ അനന്തര ഫലം എന്താകുമെന്ന് ആശങ്കയും നില നില്‍ക്കുന്നു. ഇനി മദീന സന്ദർശനം നടക്കുമോ എന്നുള്ള ആവലാതിയും ഇവര്‍ക്കുണ്ട്. ഇന്ത്യൻ കോണ്‍സുലെറ്റും സന്നദ്ധപ്രവര്‍ത്തകരും എല്ലാകാര്യങ്ങൾക്കും കൂടെയുണ്ട്.