LiveTV

Live

Kuwait

പ്രതീക്ഷക്ക് വകയുണ്ടോ ഈ  കൂടിക്കാഴ്ച്ചക്ക് 

ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്റിനോ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ കുവൈത്തിൽ നടത്തുന്നതിനുള്ള താല്പര്യം ഫിഫ പ്രസിഡണ്ട് അമീറുമായി പങ്കു വെച്ചതായാണ് സൂചന.

പ്രതീക്ഷക്ക് വകയുണ്ടോ ഈ  കൂടിക്കാഴ്ച്ചക്ക് 

ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്റിനോ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ ലോകകപ്പിലെ സഹ ആതിഥേയത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് സൂചന. അമീറിന് പുറമെ പാർലിമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിം, കുവൈത്ത് സ്പോർട്സ് ഫെഡറേഷൻ നേതൃത്വം എന്നിവരുമായും ഫിഫ പ്രസിഡണ്ട് ചർച്ച നടത്തിയതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖത്തർ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ കുവൈത്തിൽ നടത്തുന്നതിനുള്ള താല്പര്യം ഫിഫ പ്രസിഡണ്ട് അമീറുമായി പങ്കു വെച്ചതായാണ് സൂചന. ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയുടെ മറ്റു വിശദാംശങ്ങൾ ലഭ്യമല്ല.

അടുത്ത ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഫിഫ. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തർ ലോകകപ്പ് നിശ്ചയിച്ചിട്ടുള്ളത്. 32 ടീമുകൾ പങ്കെടുക്കുമ്പോൾ 28 ദിവസങ്ങളിലായി 64 മത്സരങ്ങളാണ് ഉണ്ടാവുക. എട്ട് സ്റ്റേഡിയങ്ങളാണ് ഇതിനായി ഖത്തർ സജ്ജീകരിക്കുന്നത്. ടീമുകളുടെ എണ്ണം 48 ആയി ഉയർത്തുമ്പാേൾ കളികൾ 80 ആയി ഉയരുകയും 12 സ്റ്റേഡിയങ്ങൾ വേണ്ടിവരികയും ചെയ്യും. ഈ സാഹചര്യത്തിലാണ് ലോകകപ്പിലെ ഏതാനും മത്സരങ്ങൾ കുവൈത്തിലും ഒമാനിലും വെച്ചുനടത്തുന്ന കാര്യം പരിഗണിക്കുന്നത്. ജൂണിൽ പാരിസിൽ ചേരുന്ന ഫിഫ നിർവാഹക യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. അതെ സമയം സൗകര്യങ്ങളുടെ അഭാവം മൂലം ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രയാസമുണ്ടെന്ന് ഒമാൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ലോകകപ്പ് മത്സരങ്ങൾ നടത്താൻ ചുരുങ്ങിയത് 40000 കാണികളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം വേണമെന്നാണ് ഫിഫയുടെ നിബന്ധന.