LiveTV

Live

Kuwait

കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഈജിപ്ത് താൽക്കാലികമായി നിർത്തി

കുവൈത്തിലെ ചെറുകിട സ്ഥാപനങ്ങളിലേക്കും കമ്പനികളിലേക്കും തൊഴിലാളികളെ അയക്കുന്നത് ഈജിപ്ത് താൽക്കാലികമായി നിർത്തി. ചെറുകിട പ്രൊജക്റ്റുകളിലേക്കു വിദഗ്ധ തൊഴിലാളികളെ ഉൾപ്പെടെ അയക്കേണ്ടതില്ലെന്നാണ് തീരുമാനം.

കുവൈത്തിലേക്ക്  തൊഴിലാളികളെ അയക്കുന്നത് ഈജിപ്ത് താൽക്കാലികമായി നിർത്തി

കുവൈത്തിലെ ചെറുകിട സ്ഥാപനങ്ങളിലേക്കും കമ്പനികളിലേക്കും തൊഴിലാളികളെ അയക്കുന്നത് ഈജിപ്ത് താൽക്കാലികമായി നിർത്തി. ചെറുകിട പ്രൊജക്റ്റുകളിലേക്കു വിദഗ്ധ തൊഴിലാളികളെ ഉൾപ്പെടെ അയക്കേണ്ടതില്ലെന്നാണ് തീരുമാനം. മനുഷ്യക്കടത്തു തടയുന്നതിന്റെ ഭാഗമായി ഈജിപ്ത് തൊഴിൽ കാര്യാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

കുവൈത്തിലെ ചെറുകിട പ്രൊജക്റ്റുകളിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ട നിരവധി ഈജിപ്ഷ്യൻ തൊഴിലാളികൾ ജോലിയോ ശമ്പളമോ ഇല്ലാത്തതിനാൽ പരാതിയുമായി അധികൃതരെ സമീപിച്ചിരുന്നു. 1500 ദിനാർ വരെ നൽകിയാണ് ഇവരിൽപലരും കുവൈത്തിലെത്തിയത്. ചെറുകിട സംരഭങ്ങളുടെ പേരിലുള്ള 3 വര്‍ഷകാലാവധിയുള്ള വിസയിലെത്തിയ തങ്ങൾക്കു തൊഴിലുടമ ജോലിയോ ശമ്പളമോ നൽകുന്നില്ലെന്നായിരുന്നു തൊഴിലാളികളുടെ പരാതി. വിസ വാങ്ങുന്നതും വിൽക്കുന്നതും കുവൈത്ത് നിയമപ്രകാരം ഗുരുതരമായ നിയമ ലംഘനമാണെങ്കിലും വിസക്കച്ചവടക്കാരും മനുഷ്യക്കടത്തു സംഘങ്ങളും കടലാസു കമ്പനികളുടെ പേരിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അടുത്തിടെ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഈജിപ്ത് ലേബർ വകുപ്പ് റിക്രൂട്മെന്റ് വിലക്കേർപ്പെടുത്തിയത്.