LiveTV

Live

Kuwait

കുവൈത്ത് അമീർന്  ലോകബാങ്കിന്‍റെ അവാർഡ്; രാജ്യമെങ്ങും ആഹ്ലാദം

ലോകതലത്തിൽ നടത്തിയ സമാധാന ശ്രമങ്ങളും സാമ്പത്തിക, സാമൂഹിക മേഖലകളിൽനൽകിയ സംഭാവനകളും കണക്കിലെടുത്താണ് അമീറിനെ ലോക ബാങ്ക് ആദരിച്ചത്

കുവൈത്ത് അമീർന്  ലോകബാങ്കിന്‍റെ അവാർഡ്; രാജ്യമെങ്ങും ആഹ്ലാദം

കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ലോകബാങ്കിന്‍റെ അവാർഡ് ലഭിച്ചതിൽ രാജ്യമെങ്ങും ആഹ്ലാദത്തിൽ. അമീറിന്‍റെ പ്രവർത്തനങ്ങൾ ലോക സമൂഹം ഉറ്റു നോക്കുന്നു എന്നതിന്‍റെ തെളിവാണ് അംഗീകാരമെന്ന് അമീരി ദിവാൻ കാര്യമന്ത്രി ഷെയ്ഖ് അലി ജറാഹ് അൽ സബാഹ്‌ പറഞ്ഞു.

ലോകതലത്തിൽ നടത്തിയ സമാധാന ശ്രമങ്ങളും സാമ്പത്തിക, സാമൂഹിക മേഖലകളിൽ നൽകിയ സംഭാവനകളും കണക്കിലെടുത്താണ് അമീറിനെ ലോക ബാങ്ക് ആദരിച്ചത്. ഒരു രാജ്യത്തിന്‍റെ ഭരണാധികാരിക്ക് ഈ രീതിയിൽ ലോക ബാങ്ക് നൽകുന്ന ആദ്യത്തെ ആദരവാണിത്.

അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിൽ കുവൈത്ത് ധനകാര്യ മന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫിന്‍റെ സാന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലോക ബാങ്ക് ചീഫ് എക്സിക്യുട്ടീവ് പ്രസിഡന്‍റ് ക്രിസ്റ്റാലിന ജോർജിയേവയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും കാരണം ദുരിതത്തിലായ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മാനുഷിക സഹായമെത്തിക്കുന്നതിലെ ജാഗ്രത, ആഭ്യന്തര സംഘർഷങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ എന്നീ ഗുണങ്ങൾ മറ്റ് രാഷ്ട്ര നേതാക്കന്മാരിൽനിന്ന് കുവൈത്ത് അമീറിനെ വ്യത്യസ്തനാക്കുന്നതായി ലോക ബാങ്ക് വിലയിരുത്തി. പുരസ്കാരം വെള്ളിയാഴ്ച അമീറിന് കൈമാറും.

ഇതിനായി ലോക ബാങ്കിന്‍റെ വടക്കൻ ആഫ്രിക്കൻ-പശ്ചിമേഷ്യൻ കാര്യ ഉപമേധാവി ഫരീദ് ബൽഹാജ് കുവൈത്തിലെത്തും. പുരസ്കാര നേട്ടത്തിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽഗാനിം, നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ അമീറിന് അഭിനന്ദനമറിയിച്ചു.