LiveTV

Live

Kuwait

കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾ ഡിജിറ്റൽവല്‍കരിക്കുന്നു

പേപ്പർ ജോലികൾ 85 ശതമാനം കുറച്ചു കുവൈത്ത് ഒരു സ്മാർട്ട് മുനിസിപ്പാലിറ്റി ആക്കുകയാണ് ലക്ഷ്യം.

കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾ ഡിജിറ്റൽവല്‍കരിക്കുന്നു

പേപ്പർ ജോലികൾ 85 ശതമാനം കുറച്ചു കുവൈത്ത് ഒരു സ്മാർട്ട് മുനിസിപ്പാലിറ്റി ആക്കുകയാണ് ലക്ഷ്യം. ഇടപാടുകൾ എളുപ്പത്തിലാവുമെങ്കിലും ഡിജിറ്റൽവൽകരണത്തോടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമാവുമെന്ന് മുനിസിപ്പൽ മേധാവി അഹ്മദ് അൽ മൻഫൂഹി പറഞ്ഞു. പ്രധാനമായും ലൈസൻസ് അപേക്ഷാ നടപടി ക്രമങ്ങളാണ് ഡിജിറ്റലാക്കുന്നത്. ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം പ്രവർത്തനങ്ങളും ഡിജിറ്റൽവത്കരണത്തിെന്‍റെ പരിധിയിൽ വരുമെന്ന് മുനിസിപ്പൽ കാര്യമന്ത്രി ഫഹദ് അൽ ശുആല പറഞ്ഞു.

വിദേശ നിക്ഷേപകർക്ക് സ്വന്തം രാജ്യത്തുനിന്ന് അപേക്ഷ നൽകാൻ കഴിയും. പരിഷ്കരണം നടപ്പാവുന്നതോടെ പേപ്പർ വർക്കുകൾ കാര്യമായി കുറയുകയും സ്മാർട്ട് മുനിസിപ്പാലിറ്റിയായി മാറുമെന്നും മുനിസിപ്പൽ കൗൺസിൽ അംഗം ഹമൂദ് അൽ ഇനീസി പറഞ്ഞു. അതേസമയം ഇടപാടുകൾ എളുപ്പത്തിലാവുമെങ്കിലും നിലവിൽ മാനുവൽ ആയി ജോലി ചെയ്തിരുന്ന നിരവധി പേർക്ക് ഡിജിറ്റൽവൽക്കരണത്തോടെ തൊഴിൽ നഷ്ടമാവുമെന്ന് മുനിസിപ്പൽ മേധാവി അഹ്മദ് അൽ മൻഫൂഹി പറഞ്ഞു. പിരിച്ചുവിടുന്നവരിൽ ഭൂരിഭാഗവും വിദേശികളാണ്. നിലവിൽ ക്ലറിക്കൽ ജോലികൾ ചെയ്തിരുന്ന വിദേശികൾക്ക് പകരം സ്വദേശികളെ പരിശീലനം നൽകി ഡാറ്റാ എൻട്രി ജോലിക്ക് നിയോഗിക്കും. സിവിൽ സർവിസ് കമ്മീഷന്‍റെയും സ്വദേശിവത്കരണ സമിതിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിൽ പുതിയ നിയമനങ്ങളിൽ സ്വദേശികൾക്കു മുൻഗണന നൽകുമെന്നും മുൻസിപ്പൽ അധികൃതർ വ്യക്തമാക്കി.