LiveTV

Live

Kuwait

ആരോഗ്യ രംഗത്ത് പൊതു സ്വകാര്യ മേഖലകൾ സഹകരിച്ചു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് കുവൈത്ത് 

മികവുള്ള ആരോഗ്യ സേവനം ജനങ്ങൾക്ക് ലഭ്യമാവുക എന്നതാണ് പ്രധാനമെന്നും സുസ്ഥിര വികസന പദ്ധതിയിൽ ആരോഗ്യ സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു

ആരോഗ്യ രംഗത്ത് പൊതു സ്വകാര്യ മേഖലകൾ സഹകരിച്ചു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് കുവൈത്ത് 

പൊതു സ്വകാര്യ മേഖലകൾ ആരോഗ്യ രംഗത്ത് പരസ്പരം സഹകരിച്ചു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്. 'പൂർണമായ ചികിത്സ' എന്ന പ്രമേയത്തിൽ ഷെയ്ഖ് ജാബിർ കൾച്ചറൽ സെന്ററിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജി.സി.സി ഹെൽത്ത് കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൗൺസിൽ മേധാവി സൽമാൻ അൽ ദകീൽ, ലോകാരോഗ്യ സംഘടന റീജനൽ ഡയറക്ടർ അഹ്മദ് അൽ മൻദരി, ജി.സി.സി സെക്രട്ടറി ജനറൽ അബ്ദുല്ലത്തീഫ് അൽ സയാനി, സൗദി ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഅ, ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മികവുള്ള ആരോഗ്യ സേവനം ജനങ്ങൾക്ക് ലഭ്യമാവുക എന്നതാണ് പ്രധാനമെന്നും സുസ്ഥിര വികസന പദ്ധതിയിൽ ആരോഗ്യ സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ രംഗത്ത് നേരിടുന്ന വെല്ലുവിളികൾ, സാങ്കേതിക വിദ്യ പരിഷ്കരണം, സ്വകാര്യ മേഖലയുടെ പങ്ക്, ഭരണതലത്തിലെ കാര്യക്ഷമത, പരസ്പര സഹകരണം തുടങ്ങി വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.