LiveTV

Live

Kuwait

കുവൈത്തിൽ അധ്യാപക ജോലിക്ക് ലൈസൻസ് ഏർപ്പെടുത്താൻ നീക്കം

അടുത്ത അധ്യയന വർഷം മുതൽ എല്ലാ അധ്യാപകര്‍ക്കും ലൈസൻസ് പ്രാബല്യത്തിലാക്കാന്‍ വിദ്യാഭ്യാസമന്ത്രാലയം തീരുമാനമായേക്കും

കുവൈത്തിൽ അധ്യാപക ജോലിക്ക് ലൈസൻസ് ഏർപ്പെടുത്താൻ നീക്കം

കാലാനുസൃതമായി വിദ്യാഭ്യാസ മേഖലയിൽ ഏർപ്പെടുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ അധികൃതർ പ്രത്യേകമായി സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിർദേശ പ്രകാരം അധ്യാപക ജോലിക്കു വിദ്യാഭ്യാസമന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക ലൈസൻസ് നിർബന്ധമാകും. ഇതിനുള്ള നടപടികൾ 69 ശതമാനം പൂർത്തിയായതായാണ് അറിയാന്‍ സാധിക്കുന്നത്.

അതിനിടെ, മന്ത്രാലയത്തിൽ കുവൈത്തിവത്കരണത്തിന്‍റെ ഭാഗമായി സ്വദേശി അധ്യാപകരെ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമേ വിദേശ അധ്യാപകരെ നിയമിക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ ആസിമി വ്യക്തമാക്കി.