LiveTV

Live

Kuwait

കാൽലക്ഷത്തോളം വിദേശി എൻജിനീയർമാർക്ക് അക്രഡിറ്റേഷൻ നൽകിയതായി കെ.എസ്.ഇ

ഇന്ത്യയിൽ നാഷണൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻറെ അംഗീകാരമുള്ള കോളേജുകളിലെ ബിരുദസർട്ടിഫിക്കറ്റുകൾ മാത്രമാണ് കെ.എസ്.ഇ നിലവിൽ പരിഗണിക്കുന്നത്

 കാൽലക്ഷത്തോളം വിദേശി എൻജിനീയർമാർക്ക് അക്രഡിറ്റേഷൻ നൽകിയതായി കെ.എസ്.ഇ

കുവൈത്തിൽ കാൽലക്ഷത്തോളം വിദേശി എൻജിനീയർമാർക്ക് അക്രഡിറ്റേഷൻ നൽകിയതായി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ് അറിയിച്ചു. എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് സൊസൈറ്റിയുടെ എൻ ഒസി നിർബന്ധമാക്കിയത്തിനു ശേഷമാണ് ഇത്രയും പേരുടെ യോഗ്യതകൾക്കു അംഗീകാരം നൽകിയത്

തൊഴിൽ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാനവശേഷി വകുപ്പ് എൻജിനീയറിങ് ബിരുദധാരികളുടെ വർക് പെർമിറ്റ് പുതുക്കുന്നതിന് കുവൈത്ത് എഞ്ചിനിയേർസ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. പുതിയ നിബന്ധന പ്രാബല്യത്തിലായത് മുതൽ ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി എൻജിനീയർമാരുടെ ഭാവി ആശങ്കയിലാണ്.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള എൻജിനീയറിങ് ബിരുദത്തിന് അതാതു രാജ്യങ്ങളിൽ നിന്നുള്ള അംഗീകൃത ഏജൻസികൾ നൽകുന്ന അംഗീകാരം മാനദണ്ഡമാക്കിയാണ് സൊസൈറ്റി അനുമതി പത്രം നൽകുന്നത്. ഇന്ത്യയിൽ നാഷണൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻറെ അംഗീകാരമുള്ള കോളേജുകളിലെ ബിരുദസർട്ടിഫിക്കറ്റുകൾ മാത്രമാണ് കെ.എസ്.ഇ നിലവിൽ പരിഗണിക്കുന്നത്.

ഇത് മൂലം എന്‍.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങിയവക്ക് താമസാനുമതി പുതുക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.