LiveTV

Live

Kuwait

കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കിയെന്ന് ജല - വൈദ്യുതി മന്ത്രാലയം

2018 ഫെബ്രുവരി മുതൽ 2019 ഫെബ്രുവരി വരെയുള്ള കാലയളവിൽ 172 പേരുടെ സേവനമാണ് മന്ത്രാലയം അവസാനിപ്പിച്ചത് .

കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കിയെന്ന് ജല - വൈദ്യുതി മന്ത്രാലയം

കുവൈത്തിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ 39 വിദേശികളെ പിരിച്ചു വിട്ടതായി ജല - വൈദ്യുതി മന്ത്രാലയം. ഇതേ കാലയളവിൽ 155 സ്വദേശികൾക്ക് പുതുതായി നിയമനം നൽകിയതായും മന്ത്രാലയം അറിയിച്ചു.

2018 ഫെബ്രുവരി മുതൽ 2019 ഫെബ്രുവരി വരെയുള്ള കാലയളവിൽ 172 പേരുടെ സേവനമാണ് മന്ത്രാലയം അവസാനിപ്പിച്ചത്. ഇതിൽ 39 ജീവനക്കാർ വിദേശികളാണ്. പുതുതായി 155 സ്വദേശികൾക്കു നിയമനം നൽകിയതായും വാർഷിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ജല-വൈദ്യുതി മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു വിദേശിയെ പോലും നിയമിച്ചിട്ടില്ലെന്ന് മന്ത്രാലയം അവകാശപ്പെട്ടു.

ജല-വൈദ്യുതി വിതരണ മേഖലയുമായി ബന്ധപ്പെട്ട തസ്തികകളിലാണ് പുതിയ ജീവനക്കാരിൽ അധികവും നിയമിക്കപ്പെട്ടത്. 93 സ്വദേശികളെയാണ് ഈ മേഖലയിൽ നിയമിച്ചത്. വൈദ്യുതോൽപാദന-ജല ശുദ്ധീകരണ പ്ലാന്‍റുകളിലാണ് പിന്നീട് കൂടുതൽ പേരെ നിയമിച്ചത്. സർക്കാർ ആവശ്യപ്പെടുന്ന തരത്തിൽ സ്വദേശിവത്കരണം ഏർപ്പെടുത്താന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.