LiveTV

Live

Kuwait

കുവൈത്തില്‍ സ്വകാര്യ തൊഴിൽ നിയമ ഭേദഗതി നിർദേശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആരോഗ്യകാര്യ സമിതി 

കുവൈത്തില്‍ സ്വകാര്യ തൊഴിൽ നിയമ ഭേദഗതി നിർദേശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആരോഗ്യകാര്യ സമിതി 

സ്വകാര്യ തൊഴിൽ നിയമ ഭേദഗതി നിർദേശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കുവൈത്ത് പാർലമെന്റിലെ ആരോഗ്യകാര്യ സമിതി. ബില്ലിന് മേൽ പാർലമെന്റിൽ നടക്കുന്ന രണ്ടാം വായനക്ക് മുമ്പ് ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്നും ആരോഗ്യകാര്യ സമിതി വ്യക്തമാക്കി.

സ്വകാര്യ തൊഴിൽ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കരട് ബിൽ ഇനി വോട്ടെടുപ്പിന് പരിഗണിക്കക്കേണ്ടതില്ലെന്ന് സർക്കാർ അവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ആരോഗ്യകാര്യ സമിതി നിലപാട് വ്യക്തമാക്കിയത് . വാർഷികാവധിയും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നത് സ്വദേശികളെ സ്വകാര്യമേഖലയിലേക്ക് കൂടുതൽ ആകർഷിക്കുമെന്നും സേവനാനന്തര ആനുകൂല്യങ്ങൾ സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ തൊഴിലുടമകളുടെ താല്‍പര്യം സംരക്ഷിക്കുന്നതാണെന്നും ആരോഗ്യകാര സമിതി വക്താവ് ഉസാമ അൽ ഷഹീൻ എംപി വ്യക്തമാക്കി.

സ്വകാര്യമേഖലാ ജീവനക്കാരുടെ വാര്‍ഷികാവധി ദിനങ്ങൾ മുപ്പതിൽ നിന്ന് മുപ്പത്തി അഞ്ചായി ഉയർത്തുക. ശമ്പളത്തിൽ പതിനഞ്ചു ശതമാനം വര്‍ധന നടപ്പാക്കുക തുടങ്ങിയവയായിരുന്നു കരട് ബില്ലിലെ പ്രധാന നിർദേശങ്ങൾ. ഒന്നാം വായനയിൽ പാർലിമെന്റംഗങ്ങളും മന്ത്രിമാരും ഐകകണ്‌ഠ്യേനയാണ് കരട് ബില്ലിനെ അനുകൂലിച്ചത്. ആദ്യവായനയിൽ കരട് ബില്ലിനെ പിന്തുണച്ച സർക്കാർ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഭേദഗതിയുടെ പ്രധാന ഗുണഭോക്താക്കൾ വിദേശികൾ ആയിരിക്കുമെന്നു ചൂണ്ടിക്കാട്ടി രാജ്യത്തെ തൊഴിലുടമകളും നിർദേശത്തെ എതിർത്തിരുന്നു.