LiveTV

Live

Kuwait

കുവൈത്തിൽ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വർഷമാക്കണമെന്ന നിർദേശം വീണ്ടും 

ജനസംഖ്യാ ക്രമീകരണത്തിനായുള്ള ഉന്നത സമിതിയാണ് അഞ്ച് വർഷം പൂർത്തിയാക്കുന്ന വിദേശികളെ തിരിച്ചയക്കണമെന്നു ശിപാർശ ചെയ്തത്. 

കുവൈത്തിൽ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വർഷമാക്കണമെന്ന നിർദേശം വീണ്ടും 

കുവൈത്തിൽ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വർഷമാക്കി നിജപ്പെടുത്തണമെന്ന നിർദേശം വീണ്ടും സജീവമാകുന്നു. ജനസംഖ്യാ ക്രമീകരണത്തിനായുള്ള ഉന്നത സമിതിയാണ് അഞ്ച് വർഷം പൂർത്തിയാക്കുന്ന വിദേശികളെ തിരിച്ചയക്കണമെന്നു ശിപാർശ ചെയ്തത് . മന്ത്രിസഭാ ഉത്തരവിലൂടെ കാലാവധിനിയമം നടപ്പാക്കണമെന്നും സമിതി നിർദേശിച്ചു.

കുവൈത്തിലെ വിദേശി സമൂഹത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന നിർദേശമാണ് വീണ്ടും സജീവ ചർച്ചയായിരിക്കുന്നത്. വിദേശി സ്വദേശി അനുപാതത്തിലെ അന്തരം കുറക്കുന്നതിനും സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും വിദേശികളുടെ എണ്ണം കുറക്കേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് രാജ്യത്തെ ഭൂരിപക്ഷം പാർലമെന്റ് അംഗങ്ങൾക്കും ഉള്ളത്.

വിദേശ രാജ്യങ്ങൾക്ക് ക്വാട്ട നിശ്ചയിക്കണമെന്നും തൊഴിലാളികളെ അഞ്ചു വർഷത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ അനുവദിക്കരുതെന്നും ഉള്ള നിർദേശങ്ങൾ പാർലിമെന്റിൽ ഉയർന്നിരുന്നു . നിലവിൽ മുപ്പതു ലക്ഷം വിദേശികളും പതിനാലു ലക്ഷം സ്വദേശികളും എന്നതാണ് ജനസംഖ്യാ അനുപാതം. 670000 വിദേശികൾ ഗാർഹിക മേഖലയിലാണ് ജോലി ചെയ്യുന്നത്. താമസകാര്യ വകുപ്പിന്റെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ചു ഗാർഹിക ജോലിക്കാരിൽ 55 ശതമാനം സ്ത്രീകളാണ്.