LiveTV

Live

Kuwait

ഇസ്രയേൽ ഉൽപന്നങ്ങൾക്കെതിരെ വിധി പുറപ്പെടുവിച്ച് കുവൈത്ത് സുപ്രീംകോടതി

ഇസ്രയേൽ നിർമിത ഉൽപന്നങ്ങൾ വിൽപന നടത്തിയ വിദേശിക്കെതിരെ സമർപ്പിക്കപ്പെട്ട പരാതിയിലാണ് കുവൈത്ത് പരമോന്നത കോടതിയുടെ സുപ്രധാന വിധി

ഇസ്രയേൽ ഉൽപന്നങ്ങൾക്കെതിരെ വിധി പുറപ്പെടുവിച്ച് കുവൈത്ത് സുപ്രീംകോടതി

ഇസ്രയേൽ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതും കച്ചവടം നടത്തുന്നതും കുറ്റകൃത്യമാണെന്ന് കുവൈത്ത് സുപ്രീം കോടതി. ഇസ്രയേൽ നിർമിത ഉൽപന്നങ്ങൾ വിൽപന നടത്തിയ വിദേശിക്കെതിരെ സമർപ്പിക്കപ്പെട്ട പരാതിയിലാണ് കുവൈത്ത് പരമോന്നത കോടതിയുടെ സുപ്രധാന വിധി.

ഇസ്രയേലുമായി യാതൊരു അർഥത്തിലുള്ള ബന്ധവും പാടില്ലെന്ന് പ്രഖ്യാപിച്ച രാജ്യമാണ് കുവൈത്ത്. ഈ നിലപാടിന് വിരുദ്ധമായി ഇസ്രായേലിനോ ഇസ്രായേൽ ഉത്പന്നത്തിനോ നേട്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ആരെങ്കിലും ഇടപെട്ടാൽ അത് നിയമലംഘനമായി പരിഗണിക്കുമെന്നാണ് കോടതി.

ഇസ്രായേൽ ഉൽപ്പന്നങ്ങൾ നിയമപരായി വിലക്കപ്പെട്ടതും അതുകൊണ്ട് തന്നെ അവയുടെ വിലപനയും കൈവശം വെക്കലും കുറ്റകൃത്യവുമാണെന്നാണ് കോടതി വിധി. ഇസ്രയേൽ ഇലക്‌ട്രോണിക് ഉൽപന്നങ്ങൾ വിൽപന നടത്തിയ സ്വകാര്യ കമ്പനിയുടെ ഡയറക്ടറായ വിദേശിക്കെതിരെ സമർപ്പിക്കപ്പെട്ട പരാതിയിൽ വിധി പറയുകയായിരുന്നു സുപ്രീം കോടതി. ഈ ഇനത്തിലെ ആദ്യത്തെ പരാതി ആയതിനാൽ മേലിൽ ആവർത്തിക്കില്ലെന്ന ഉറപ്പിൽ പ്രതിയെ നല്ല നടപ്പിന് വിടാനും ഇസ്രയേൽ ഉൽപന്നങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.