LiveTV

Live

Kuwait

വിദേശികളുടെ ഇഖാമ സ്റ്റിക്കർ ഒഴിവാക്കിയ നടപടി ഫലപ്രദമെന്ന് കുവൈത്ത്

ഇഖാമ വിവരങ്ങൾ സിവിൽ ഐഡി കാര്‍ഡിലേക്കു മാറ്റിയ പരിഷ്കരണം സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്

 വിദേശികളുടെ ഇഖാമ സ്റ്റിക്കർ ഒഴിവാക്കിയ നടപടി ഫലപ്രദമെന്ന് കുവൈത്ത്

പാസ്പ്പോർട്ടിലെ ഇഖാമ സ്റ്റിക്കറിന് പകരം മുഴുവൻ ഇഖാമ വിവരങ്ങളും സിവിൽ ഐഡി കാർഡുകളിൽ ഉൾക്കൊള്ളിക്കുന്ന സംവിധാനമാണ് താമസകാര്യ വകുപ്പ് കഴിഞ്ഞ മാസം മുതൽ നടപ്പാക്കിയത്. പുതിയ സംവിധാനത്തിന്റെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം സംവിധാനം ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്.

എമിഗ്രെഷൻ നടപടികൾക്ക് സിവിൽ ഐഡി നിര്‍ബന്ധമാക്കിയത് തുടക്കത്തിൽ ചെറിയ രീതിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കിലും അധികൃതർ നടത്തിയ ബോധവല്‍ക്കരണം ഫലം ചെയ്തു. പുതിയ സംവിധാനവുമായി വിദേശികൾ പൊരുത്തപ്പെട്ടതായാണ് ഔദ്യോഗിക തലത്തിലുള്ള വിലയിരുത്തൽ. അതേസമയം വിദേശ രാജ്യങ്ങളിലെ വിമാനത്താവളത്തിലെ എമിഗ്രെഷൻ ഉദ്യോഗസ്ഥരിൽ ഉൾപ്പെടെ പുതിയ സംവിധാനത്തെ കുറിച്ച് അവബോധം ഉണ്ടാക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

കുവൈത്തിലേക്ക് വരുന്നവർ സ്വന്തം രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇഖാമ പേജിനു പകരം പകരം സിവിൽ ഐഡിയാണ് കാണിക്കേണ്ടത്. രാജ്യത്തെ വിദേശ എംബസികളുമായി ആശയ വിനിമയം പൂർത്തിയാക്കിയ ശേഷമായിരുന്നു ആഭ്യന്തര മന്ത്രാലയം പരിഷ്കരണം നടപ്പാക്കിയത്.