LiveTV

Live

Kuwait

കുവൈത്ത് ഫൈലക ദ്വീപിൽ പുരാതന മുസ്‍ലിം പള്ളിയുടെ അവശിഷ്ടം കണ്ടെത്തി

പോളിഷ് പുരാവസ്തു ഗവേഷണ സംഘമാണ് ഫൈലകയിൽ നിന്ന് ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തത്

കുവൈത്ത് ഫൈലക ദ്വീപിൽ പുരാതന മുസ്‍ലിം പള്ളിയുടെ അവശിഷ്ടം കണ്ടെത്തി

കുവൈത്തിലെ ഫൈലക ദ്വീപിൽ പുരാതന മുസ്‍ലിം പള്ളിയുടെ അവശിഷ്ടം കണ്ടെത്തി. ദ്വീപിന്റെ വടക്കൻ തീരത്തുള്ള ഖറായിബ് അൽ ദശ്ത് പ്രദേശത്താണ് 200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ആരാധനാലയത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയത്.

പോളിഷ് പുരാവസ്തു ഗവേഷണ സംഘമാണ് ഫൈലകയിൽ നിന്ന് ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തത്. രണ്ട് മിഹ്റാബുകളും വിവിധ കള്ളികളായി തിരിച്ച നിർമാണാവശിഷ്ടവുമാണ് ഭൂനിരപ്പിൽനിന്ന് ഒന്നര മീറ്റർ താഴ്ചയിൽ കണ്ടത്.

ഒരു മിഹ്റാബിന് ഒരു മീറ്റർ വീതിയും ഒന്നര മീറ്റർ ഉയരമുണ്ട്. ഇതിന്റെ കാലഗണന നടത്താൻ പഠനം നടത്തിവരികയാണെന്ന് പുരാവസ്തു സംഘത്തിനു നേതൃത്വം നൽകുന്ന ആഗ്നിയെസ്ക ബിൻകോവ്സ്ക കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. കുവൈത്ത് സിറ്റിയിൽ നിന്നും 20 കിലോ മീറ്റർ അകലെ പേർഷ്യൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഫൈലക പുരാവസ്തു ഗവേഷകരുടെ ഇഷ്ട താവളമാണ്.