LiveTV

Live

Kuwait

ആണവായുധമുൾപ്പെടെ കൂട്ടനശീകരണായുധങ്ങൾ ലോക സമാധാനത്തിന് ഭീഷണിയാണെന്ന് കുവൈത്ത്

‘ആണവ നിർമാർജന കരാറിൽ ഒപ്പുവയ്ക്കാത്ത ഇസ്രയേലാണ് പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് പ്രധാന വെല്ലുവിളി’

ആണവായുധമുൾപ്പെടെ കൂട്ടനശീകരണായുധങ്ങൾ ലോക സമാധാനത്തിന് ഭീഷണിയാണെന്ന് കുവൈത്ത്

ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാത്ത ഇസ്രായേലിനെതിരെ ലോക സമൂഹം മുന്നോട്ടു വരണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി. ‘ആണവായുധങ്ങളുടെ നിർവ്യാപനം' എന്ന വിഷയത്തിൽ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലിൽ നടന്ന യോഗത്തിലാണ് കുവൈത്ത് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആണവ-കൂട്ട നശീകരണായുധ മുക്തമായ ലോകം സാധ്യമാക്കണമെന്ന കുവൈത്ത് നിലപാടിൽ മാറ്റമില്ല.

ഇതുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര കരാറുകളിലും തുടക്കത്തിൽ തന്നെ ഒപ്പുവെച്ച രാജ്യമാണ് കുവൈത്ത്. ആണവായുധങ്ങൾ നിർമിക്കുന്നതും കൈവശം വയ്ക്കുന്നതും മറ്റു രാജ്യങ്ങൾക്കെതിരെ പ്രയോഗിക്കുന്നതും ശക്തമായി അപലപിക്കപ്പെടണം.

ആണവ നിർമാർജന കരാറിൽ ഒപ്പുവയ്ക്കാത്ത ഇസ്രയേലാണ് പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് പ്രധാന വെല്ലുവിളിയെന്ന് ചൂണ്ടിക്കാട്ടിയ ഷെയ്ഖ് സബാഹ് ഖാലിദ് ഇത്തരം രാജ്യങ്ങളെ ഒറ്റപ്പെടുത്താനും നയതന്ത്രബന്ധം വിച്ഛേദിക്കാനും ലോക സമൂഹം മുന്നോട്ടുവരണമെന്നും കൂട്ടിച്ചേർത്തു.