LiveTV

Live

Kuwait

അംഗ രാജ്യങ്ങൾ ഐക്യപ്പെടുകയാണെങ്കിൽ അറബ് മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജയിക്കാനാകുമെന്നു കുവൈത്ത് അമീർ

അംഗ രാജ്യങ്ങൾ  ഐക്യപ്പെടുകയാണെങ്കിൽ അറബ് മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജയിക്കാനാകുമെന്നു കുവൈത്ത് അമീർ

അംഗ രാജ്യങ്ങൾ പരമാവധി ഐക്യപ്പെടുകയാണെങ്കിൽ അറബ് മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജയിക്കാനാകുമെന്നു കുവൈത്ത് അമീർ. കുവൈത്തിലും ബൈറൂത്തിലുമായി മുൻപ് നടന്ന അറബ് ലീഗ് ഉച്ചകോടികളിലെ പ്രഖ്യാപനം നടപ്പിലാക്കണമെന്നും അമീർ പറഞ്ഞു.

ടുണീഷ്യയിൽ നടന്ന 30ാമത് അറബ് ലീഗ് ഉച്ചകോടിയിൽ കുവൈത്തിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. സാധാരണക്കാരുടെ ജീവിത നിലവാരം കാലോചിതമായി മെച്ചപ്പെടുത്താൻ അംഗരാജ്യങ്ങൾ തയ്യാറാവണം. അറബികളുടെ പ്രഥമ പരിഗണന വിഷയം ഫലസ്തീനാണെന്നും ജൂലാൻ കുന്നിനെ ഇസ്രായേലിന്റെ ഭാഗമായി അംഗീകരിച്ച വാഷിങ്ടൺ നടപടി അപലപനീയമാണെന്നും അമീർ പറഞ്ഞു. യമൻ വിഷയത്തിന് ചർച്ചകളിലൂടെ ശാശ്വത പരിഹാരം എന്ന കുവൈത്ത് നിലപാടിൽ മാറ്റമില്ല. മറ്റു രാജ്യങ്ങളിലെ നേതാക്കളെ അംഗീകരിക്കുക, അവരുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ നിബന്ധനകളോടെ ഇറാനുമായുള്ള സുഹൃദ് ബന്ധം തുടരും. ന്യൂസിലാന്റ് പള്ളികളിലുണ്ടായതുപോലുള്ള മുഴുവൻ ഭീകരാക്രമണങ്ങളും അപലപിക്കപ്പെടേണ്ടതാണെന്നും അമീർ കൂട്ടിച്ചേർത്തു.