LiveTV

Live

Kuwait

സ്വകാര്യ മേഖലയിലെ വാര്‍ഷികാവധി വര്‍ദ്ധനവ് അംഗീകരിക്കില്ലെന്ന് കുവെെത്ത്

നിലവിൽ 30 ദിവസമാണ് സ്വകാര്യമേഖലയിലെ വാർഷികാവധി

സ്വകാര്യ മേഖലയിലെ വാര്‍ഷികാവധി വര്‍ദ്ധനവ് അംഗീകരിക്കില്ലെന്ന് കുവെെത്ത്

കുവൈത്തിൽ സ്വകാര്യ മേഖലയിലെ വാർഷിക അവധി വർദ്ധന അംഗീകരിക്കില്ലെന്ന് സർക്കാർ. കരട് ബിൽ ഇനി വോട്ടെടുപ്പിന് പരിഗണിക്കരുതെന്ന് സർക്കാർ അവശ്യപ്പെട്ടതായി പാർലമെന്റിലെ ആരോഗ്യകാര്യ സമിതി അറിയിച്ചു.

മലയാളികൾ ഉൾപ്പെടെയുള്ള വിദേശ സമൂഹഹത്തെ നിരാശയിലാക്കുന്നതാണ് സർക്കാരിന്റെ നിലപാട് മാറ്റം. ഒന്നാം വായനയിൽ പാർലമെന്റംഗങ്ങളും മന്ത്രിമാരും ഐക്യകണ്‌ഠ്യേനയാണ് കരട് ബില്ലിനെ അനുകൂലിച്ചത്. സ്വകാര്യതൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വാര്‍ഷികാവധി 35 ദിവസമാക്കി ഉയർത്തുക, പ്രതിമാസ വേതനത്തിൽ 15 ശതമാനം വർദ്ധന ഏർപ്പെടുത്തുക എന്നിവയാണ് ബില്ലിലെ പ്രധാന നിർദേശങ്ങൾ.

നിലവിൽ 30 ദിവസമാണ് സ്വകാര്യമേഖലയിലെ വാർഷികാവധി. വെള്ളിയാഴ്ചകൾ കൂടാതെ 35 ദിവസം അവധി നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിർദിഷ്ട ഭേദഗതി. വിദേശികൾക്ക് പ്രയോജനം ലഭിക്കുന്ന ഒരു നിയമ ഭേദഗതി കുവൈത്ത് ദേശീയ അസംബ്ലിയിൽ ഏക്വസ്വരത്തിൽ അംഗീകരിക്കപ്പെട്ടത് വാർത്തയായിരുന്നു.

അതിനിടെ വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാനെതിരായ അവിശ്വാസ പ്രമേയം പാർലമെൻറ് വോട്ടിനിട്ട് തള്ളി. സഭയിലുണ്ടായിരുന്ന 48 പേരിൽ 11 പേർ മാത്രമാണ് അനുകൂലിച്ചത്. അവിശ്വാസത്തെ അതിജയിച്ച മന്ത്രി റൗദാനെ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു.