LiveTV

Live

Kuwait

പ്രവേശനവിലക്കിന് കാരണമാകുന്ന രോഗങ്ങളുടെ പട്ടിക പരിഷ്കരിച്ച് കുവെെത്ത്

ആശ്രിത വിസയിൽ വരുന്നതിനു ഗർഭിണികൾക്ക്‌ തടസമുണ്ടാകില്ല

പ്രവേശനവിലക്കിന് കാരണമാകുന്ന രോഗങ്ങളുടെ പട്ടിക പരിഷ്കരിച്ച് കുവെെത്ത്

കുവൈത്തിൽ പ്രവേശന വിലക്കിന് കാരണമാകുന്ന രോഗങ്ങളുടെ പട്ടിക ആരോഗ്യമന്ത്രാലായം പരിഷ്കരിച്ചു. പകരുന്നതും അല്ലാത്തതുമായ രോഗങ്ങൾ ഉൾപ്പടുത്തിയാണ് പട്ടിക പരിഷ്കരിച്ചത്. തൊഴിൽ വിസയിൽ വരുന്ന ഗർഭിണികൾക്കും പ്രവേശന വിലക്ക് ബാധകമാകും.

പകർച്ചവ്യാധികൾ തടയുന്നതിനൊപ്പം ചികിത്സയിനത്തിൽ ചെലവഴിക്കപ്പെടുന്ന ബജറ്റ് വിഹിതത്തിൽ കുറവ് വരുത്തുക എന്നത് മുന്നിൽ കണ്ടാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. 21 രോഗാവസ്ഥകൾ ഉൾപ്പെടുന്നതാണ് പരിഷ്കരിച്ച പട്ടിക. പകർച്ച വ്യാധികൾക്കൊപ്പം കാഴ്ചക്കുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പുതുക്കിയ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ, ക്ഷയം, കുഷ്ഠം, മലമ്പനി, രക്താതിസമ്മർദ്ദം, അർബുദം , വൃക്കരോഗങ്ങൾ, പ്രമേഹം തുടങ്ങി 21 ഓളം രോഗാവസ്ഥകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പകർച്ച വ്യാധികൾക്കു പുറമെ കാഴ്ചകുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പ്രവേശനം നിഷേധിക്കപ്പെടാൻ കാരണമാകും .തൊഴിൽ വിസയിൽ വരുന്ന സ്ത്രീകൾ ഗർഭിണികളാണെങ്കിലും പ്രവേശനം.

അതേസമയം ആശ്രിത വിസയിൽ വരുന്നതിനു ഗർഭിണികൾക്ക്‌ തടസമുണ്ടാകില്ല. പുതിയ വിസയിൽ വരുന്നതിനായി നാട്ടിൽ നടത്തുന്ന വൈദ്യ പരിശോധനയിൽ രോഗം കണ്ടെത്തിയാലുടൻ പ്രവേശന വിലക്ക് ഏർപ്പെടുത്തും. കുവൈത്തിൽ പ്രവേശിച്ചതിന് ശേഷമാണ് തിരിച്ചറിയുന്നതെങ്കിൽ ഇഖാമ നൽകാതെ തിരിച്ചയക്കും.

നിലവിൽ താമസാനുമതി ഉള്ളവരിൽ ക്ഷയം, എയ്ഡ്‌സ് ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഒഴികെ പട്ടികയിലുള്ള മറ്റു രോഗാവസ്ഥയുടെ പേരിൽ നാടുകടത്തില്ലെന്നും അധികൃതർ വ്യക്തമാക്കി.