LiveTV

Live

Kuwait

കുവെെത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്

കുവെെത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

കുവൈത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ഫിലിപ്പൈൻസ് തൊഴിലാളികൾക്കിടയിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടായത്. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക് ആണ് കണക്കുകൾ പുറത്തു വിട്ടത്.

രാജ്യത്തെ ഫിലിപ്പൈൻ തൊഴിലാളികളുടെ എണ്ണം 243,400 ൽ നിന്ന് 216,200,ആയാണ് കുറഞ്ഞത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 27000 ഫിലിപ്പിനോകൾ കുവൈത്ത് വിട്ടതായാണ് ഇത് സൂചിപ്പിക്കുന്നത്. മൊത്തം ഫിലിപ്പിനോ തൊഴിലാളികളുടെ 12 ശതമാനത്തോളം വരും തിരിച്ചു പോയവരുടെ എണ്ണം. കുവൈത്തിലെ വിദേശി സാനിധ്യത്തിൽ നാലാമതാണ് ഫിലിപ്പൈന്സിന്റെ സ്ഥാനം. ഗാർഹികത്തൊഴിൽ മേഖലയിൽ രണ്ടാം സ്ഥാനമാണ് ഫിലിപ്പിനോകൾക്കുള്ളത്.

ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 889,000ഇന്ത്യക്കാരാണ് കുവൈത്തിൽ പ്രവാസം നയിക്കുന്നത്. 484,000 പേരുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും 271,000 തൊഴിലാളികളുമായി ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തും തുടരുന്നു.

ജനസംഖ്യ ക്രമീകരണം, തൊഴിലില്ലായ്മ നിർമാർജ്ജനം, സ്വദേശി വൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ കുവൈത്ത് സ്വീകരിച്ചു വരുന്ന നടപടികൾ വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.