LiveTV

Live

Kuwait

മലയാളികള്‍ക്ക് നന്ദി പറഞ്ഞ് കുവൈത്ത് ബ്ലോഗര്‍

കുവൈത്ത് ദേശീയ ചാനലിൽ കാലാവസ്ഥാ അവതാരകയായ മറിയം

മലയാളികള്‍ക്ക് നന്ദി പറഞ്ഞ് കുവൈത്ത് ബ്ലോഗര്‍

മലയാളം സംസാരിച്ചതിന്റെ പേരിലാണ് താന്‍ പ്രശസ്തയായതെന്നും അതിനു ലോക മലയാളികളോട് നന്ദിയുണ്ടെന്നും പ്രമുഖ കുവൈത്തി ബ്ലോഗറും ചാനൽ അവതാരകയുമായ മറിയം അൽ കബന്ദി. കുവൈത്തിൽ കോഴിക്കോട് ജില്ലാ അസോസിയേഷന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കുവൈത്ത് ടെലിവിഷനിലെ ചാറ്റ്‌ഷോയിൽ മറിയം മലയാളം സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.

കുവൈത്ത് ദേശീയ ചാനലിൽ കാലാവസ്ഥാ അവതാരകയായ മറിയം. താൻ പാതി മലയാളിയാണെന്ന് പറഞ്ഞു കൊണ്ടാണ് ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ നടന്ന കോഴിക്കോട് ഫെസ്റ്റിൽ കെ.ഷൈജിതായിരുന്നു അധ്യക്ഷന്‍. ഹമീദ് കേളോത്ത് സ്വാഗതവും വിനീഷ് നന്ദിയും പറഞ്ഞു.