LiveTV

Live

Kuwait

കുവൈത്തില്‍ കേടായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നവരുടെ ശ്രദ്ധക്ക്...

നിലവിൽ മുനിസിപ്പാലിറ്റിക്കാഅ് ഇത്തരം കേസുകളിൽ പിഴ വിധിക്കാനുള്ള അധികാരം.

കുവൈത്തില്‍ കേടായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നവരുടെ ശ്രദ്ധക്ക്...

കേടായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നവർക്കു കനത്ത പിഴ ഏർപ്പെടുത്താനുള്ള കരട് നിർദേശത്തിനു കുവൈത്ത് പാർലമെന്റിന്റെ അംഗീകാരം. ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ പിടികൂടിയാൽ വ്യാപാരികൾക്ക് മൂവായിരം മുതൽ പതിനായിരം വരെ ദീനാറും വിതരണക്കാർക്ക് അമ്പതിനായിരം ദീനാറും പിഴ ചുമത്തണമെന്നു നിർദേശിക്കുന്നതാണ് കരട് നിർദേശം

രാജ്യത്ത് കേടായ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവർക്ക് കനത്ത ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇതിനായി ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നുമുള്ള നിർദേശമാണ് പാർലമെന്റ് അംഗീകരിച്ചത്. കേടായ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നവർക്ക് 3000 ദിനാർ മുതൽ 10,000 ദിനാർ വരെ പിഴ ചുമത്തണമെന്നും ഇത്തരം വസ്തുക്കൾ കടകളിൽ വിതരണം ചെയ്യുന്നവർക്ക് 50,000 ദിനാർ പിഴയും മൂന്ന് വർഷത്തിൽ കുറയാത്ത തടവും നൽകണമെന്നു കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.

നിലവിൽ മുനിസിപ്പാലിറ്റിക്കാണ് ഇത്തരം കേസുകളിൽ പിഴ വിധിക്കാനുള്ള അധികാരം. ഇത് ഫുഡ് ന്യൂട്രീഷൻ അതോറിറ്റി ഏറ്റെടുക്കണമെന്നും എല്ലാ അതിർത്തികളിലും ഇറക്കുമതി ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി ലാബുകൾ സ്ഥാപിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ലോക ഭക്ഷ്യസുരക്ഷാ സമിതിയുടെ ഇൻഡക്സ് പ്രകാരം ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ അറബ് മേഖലയിൽ ഒന്നും, ആഗോളതലത്തിൽ 26മാണ് കുവൈത്തിന്റെ സ്ഥാനം.