LiveTV

Live

Kuwait

അംഗീകാരമില്ലാത്ത ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തൊഴിൽ നേടിയ മൂന്നു ഇന്ത്യൻ എൻജിനിയർമാർ കുവൈത്തിൽ കസ്റ്റഡിയില്‍

അംഗീകാരമില്ലാത്ത ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തൊഴിൽ നേടിയ മൂന്നു ഇന്ത്യൻ എൻജിനിയർമാർ കുവൈത്തിൽ കസ്റ്റഡിയില്‍

അംഗീകാരമില്ലാത്ത ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തൊഴിൽ നേടിയ മൂന്നു ഇന്ത്യൻ എൻജിനിയർമാർ കുവൈത്തിൽ കസ്റ്റഡിയിലായതായി റിപ്പോർട്ട്. കുവൈത്ത് എജിനിയേഴ്‌സ് സൊസൈറ്റി മേധാവി ഫൈസൽ അൽ അത്താലിനെ ഉദ്ദരിച്ച് അല്‍ റായി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രാഥമികാന്വേഷണത്തിൽ മൂവരുടെയും സർട്ടിഫിക്കറ്റുകൾ ആധികാരികമല്ലെന്ന് വ്യക്തമായതായി ഫൈസൽ അൽ അത്താൽ പറഞ്ഞു.

പെട്രോളിയം മേഖലയിൽ എൻജിനിയർ തസ്തികയിൽ ജോലി ചെയ്യുന്ന മൂന്നു ഇന്ത്യക്കാരാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. വർക്ക് പെർമിറ്റ് പുതുക്കുന്നതിന് ഭാഗമായി മാൻ അതോറിറ്റിയെ സമീപിച്ചപ്പോഴാണ് സർട്ടിഫിക്കറ്റുകൾ ആധികാരികമല്ലെന്നു കണ്ടെത്തിയത്.

ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് മൂന്നു പേരുടെയും ഫയലുകൾ പരിശോധിച്ചതെന്നും അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റിനായി ഇവർ സൊസൈറ്റിയെ സമീപിച്ചിരുന്നെങ്കിലും മാനദണ്ഡം പാലിക്കപ്പെടാത്തതിനാൽ അംഗീകാരം നല്‍കിയിരുന്നില്ലെന്നും കെ.എസ്.ഇ ചെയർമാൻ പറഞ്ഞു.

അക്രഡിറ്റേഷനു അർഹരല്ലെന്നു കാണിച്ചു മൂവരുടെയും ഫയലുകൾ എഞ്ചിനിയർസ് സൊസൈറ്റി പ്രോസിക്യൂഷന് കൈമാറിയിരുന്നു. മാൻപവർ അതോറിറ്റിയുടെ ഫയലുകളിലും ഇവർ എൻജിനീയർമാരാണെന്നു തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കുവൈത്ത് എൻജിനിയറിങ് സൊസൈറ്റിയുടെ എൻ.ഒ.സി ഉള്ളവരെയാണ് മാൻപവർ അതോറിറ്റി എഞ്ചിനിയര്‍മാരായി പരിഗണിക്കുക. അതേസമയം ഇന്ത്യയിലെ എൻ.ബി.എ അക്രഡിറ്റഡ് കോളേജുകളിൽ നിന്നുള്ള പഠിച്ചിറങ്ങുന്നവർക്കു മാത്രമാണ് എൻജിനീയറിങ് സൊസൈറ്റി നോ ഒബ്‌ജക്‌ഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്.