LiveTV

Live

Kuwait

സന്ദര്‍ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ മാറ്റവുമായി കുവൈത്ത്; വിസാ കാലാവധി നിശ്ചയിക്കുന്നത് അപേക്ഷകന്റെ ശമ്പളത്തിനനുസരിച്ച്  

സന്ദര്‍ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ മാറ്റവുമായി കുവൈത്ത്; വിസാ കാലാവധി നിശ്ചയിക്കുന്നത് അപേക്ഷകന്റെ ശമ്പളത്തിനനുസരിച്ച്   

കുവൈത്തിൽ ഇനി മുതൽ സന്ദര്‍ശക വിസയുടെ കാലാവധിക്ക് അപേക്ഷകന്റെ ശമ്പളം മാനദണ്ഡമാക്കും. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ അണ്ടര്‍സെക്രട്ടറിയാണ് വിവിധ ഗവർണറേറ്റുകളിലെ താമസകാര്യ വകുപ്പുകൾക്ക് ഇത് സംബസിച്ച നിർദേശം നൽകിയത്.

കുവൈത്തിൽ ഇഖാമയുള്ള വിദേശികളുടെ ജീവിത പങ്കാളി, കുട്ടികൾ, യൂറോപ്യൻ രാജ്യങ്ങളിലെ പൗരൻമാർ എന്നിവരുടെ സന്ദർശക വിസ കാലാവധി മൂന്നു മാസമായിരിക്കും. കൊമേഴ്സ്യൽ സന്ദർശകർക്കും, പ്രവാസിയുടെ ഭാര്യയും കുട്ടികളും ഒഴികെയുള്ളയുള്ളവർക്കും വിസക്ക് ഒരുമാസത്തെ കാലാവധി മാത്രമാണ് അനുവദിക്കുക.

സഹോദരങ്ങളുടെ സന്ദർശന വിസക്കും പരമാവധി 30 ദിവസമാണ്
കാലപരിധി. സ്പോൺസറുടെ ജോലിയും സാഹചര്യങ്ങളും സന്ദർശനത്തിന്റെ ഉദ്ദേശ്യവും അനുസരിച്ച് എമിഗ്രേഷൻ മാനേജർക്ക്
വിസ കാലാവധി വെട്ടിക്കുറക്കാൻ അവകാശമുണ്ടാവും. ഭാര്യ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെയെല്ലാം വിസ കാലാവധി എമിഗ്രേഷൻ മാനേജറുടെ വിവേചനാധികാര പരിധിയിൽ വരും. വിദേശികൾക്ക് രക്ഷിതാക്കളെ സന്ദർശക വിസയിൽ കൊണ്ടു വരണമെങ്കിൽ കുറഞ്ഞത്
500 ദിനാർ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദിനാർ ആണ് ശമ്പള പരിധി.