LiveTV

Live

Kuwait

കുവൈത്തിൽ സ്വദേശി താമസ മേഖലയിൽ വിദേശി കുടുംബങ്ങൾക്ക് വീട് വാടകക്ക് നൽകുന്നതിന് നിയമ തടസ്സമില്ലെന്നു സര്‍ക്കാര്‍ വിശദീകരണം

കുവൈത്തിൽ സ്വദേശി താമസ മേഖലയിൽ വിദേശി കുടുംബങ്ങൾക്ക് വീട് വാടകക്ക് നൽകുന്നതിന് നിയമ തടസ്സമില്ലെന്നു സര്‍ക്കാര്‍  വിശദീകരണം

കുവൈത്തിൽ സ്വദേശി താമസ മേഖലയിൽ വിദേശി കുടുംബങ്ങൾക്ക് വീട് വാടകക്ക് നൽകുന്നതിന് നിയമ തടസ്സമില്ലെന്നു സര്‍ക്കാര്‍ സമിതിയുടെ വിശദീകരണം. വിദേശികളായ ബാച്ചിലേഴ്സിന് താമസമൊരുക്കുന്നതു മാത്രമാണ് നിയമ വിരുദ്ധം. കുടുംബങ്ങൾ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി പരാതി ലഭിച്ചിട്ടില്ലെന്നും സർക്കാർ സമിതി വ്യക്തമാക്കി.

സ്വദേശി താമസ മേഖലയിലെ വിദേശി ബാച്ച്ലർമാരുടെ താമസം നിയന്ത്രിക്കുന്നതിനായി ചുമതലപ്പെടുത്തിയ കമ്മിറ്റി സമിതി ഏപ്രിൽ ഒന്നിന് യോഗം ചേരുന്നുണ്ട്. എന്നാൽ പ്രസ്തുത യോഗത്തിൽ കുടുംബമൊത്തുള്ള വിദേശികളുടെ താമസം ചർച്ചയാകില്ലെന്നു കമ്മിറ്റി അധ്യക്ഷൻ അമ്മാർ അൽ അമ്മാർ പറഞ്ഞു. അതേസമയം, ബാച്ചിലർ താമസം സംബന്ധിച്ച് ലഭിച്ച പരാതികളുടെ വിശദാംശങ്ങൾ നൽകാൻ എല്ലാ ഗവർണറേറ്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വദേശികൾ ബാച്ചിലർ തൊഴിലാളികൾക്ക് ഫ്ലാറ്റുകൾ വാടകക്ക് നൽകുന്നത് കണ്ടെത്താൻ മുനിസിപ്പാലിറ്റി ടീം എല്ലാ ദിവസവും നിരീക്ഷണം നടത്തുന്നുണ്ട്. ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടങ്ങളുടെ കൃത്യമായ എണ്ണം എടുക്കാൻ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായും അമ്മാർ അൽ അമ്മാർ. വിവിധ ഘട്ടങ്ങളിൽ നൽകിയ മുന്നറിയിപ്പുകൾ പരിഗണിക്കാതെ സ്വദേശി പാർപ്പിട മേഖലകളിൽ താമസം തുടരുന്ന ബാച്ചിലർമാരെ ഒഴിപ്പിക്കുന്നതിന് കടുത്ത നടപടി സ്വീകരിക്കുമെന്നും കണക്കെടുപ്പ് പൂർത്തിയാക്കുന്ന മുറക്ക് നിർബന്ധിത ഒഴിപ്പിക്കൽ ഉൾപ്പെടെ കാര്യങ്ങളിലേക്ക് കടക്കുമെന്നും സർക്കാർ സമിതി അധ്യക്ഷൻ കൂട്ടിച്ചേർത്തു.