LiveTV

Live

Kuwait

കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം മരവിപ്പിച്ചു

കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം മരവിപ്പിച്ചു

കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് എട്ടു ദിനാർ സർവീസ് ചാർജ് ഈടാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാൻ ആണ് വ്യോമയാന വകുപ്പിന്റെ തീരുമാനം മരവിപ്പിക്കാൻ നിർദേശം നൽകിയത്.

ഏപ്രിൽ ഒന്ന് മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനായി ടിക്കെറ്റെടുക്കുന്ന യാത്രക്കാരിൽ നിന്ന് എട്ട് ദിനാർ എയർ പോർട്ട് പാസഞ്ചർ സർവിസ് ചാർജ് എന്ന പേരിൽ അധികം ഈടാക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വിമാനക്കമ്പനികൾക്കു നിർദേശം നൽകിയിരുന്നു. ടിക്കറ്റിനൊപ്പം സർവിസ് ചാർജ് കൂടി ഈടാക്കണമെന്നായിരുന്നു നിർദേശം. 60 വയസ്സിനു മുകളിലുള്ള കുവൈത്ത് പൗരന്മാർ ശാരീരിക വൈകല്യങ്ങൾ ഉള്ളവർ രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ കുവൈത്തിൽ നിന്നും നാടുകടത്തപ്പെടുന്നവർ എന്നീ വിഭാഗങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ അധിക ചാർജിനെതിരെ പാർലമെന്റിനകത്തും പൊതുജനങ്ങൾക്കിടയിലും വ്യാപകമായ എതിർപ്പുണ്ടായ സാഹചര്യത്തിലാണ് തീരുമാനം മരവിപ്പിക്കാൻ വാണിജ്യമന്ത്രി ഡി.ജി.സി.എക്കു നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം പാർലമെന്റംഗം റിയാദ് അൽ അദസാനി വാണിജ്യമന്ത്രിയെ കണ്ടു സർവീസ് ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.