LiveTV

Live

Kuwait

കുവെെത്തില്‍ നിന്ന് പറക്കാന്‍ ഇനി അധിക നികുതി

നികുതി ഏര്‍പ്പെടുത്തുന്നതോടെ ഏപ്രിൽ ഒന്ന് മുതൽ കുവൈത്തിൽ നിന്ന് പുറപ്പെടുന്ന ഓരോ യാത്രക്കാരനും എട്ടു ദിനാർ അധികം നൽകേണ്ടി വരും

കുവെെത്തില്‍ നിന്ന് പറക്കാന്‍ ഇനി അധിക നികുതി

കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് പ്രത്യേക നികുതി ഏർപ്പടുത്തുന്നു. ‘എയർപോർട്ട് പാസഞ്ചർ സർവീസ് ചാർജ്’ എന്ന പേരിലുള്ള ടാക്സ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിലാകുമെന്നാണ് സൂചന. ടിക്കറ്റിങ് വേളയിൽ സർവീസ് ചാർജ് ഈടാക്കാൻ വിമാനക്കമ്പനികൾക്കു നിർദേശം ലഭിച്ചിട്ടുണ്ട്.

ട്രാവൽ ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ചു ഏപ്രിൽ ഒന്ന് മുതൽ കുവൈത്തിൽ നിന്ന് പുറപ്പെടുന്ന ഓരോ യാത്രക്കാരനും എട്ടു ദിനാർ അധികം നൽകേണ്ടി വരും. ടിക്കറ്റ് എടുക്കുമ്പോഴാണ് പാസഞ്ചർ ടാക്സ് നൽകേണ്ടത്.

ടിക്കറ്റിൽ ‘എൻ ഫോർ’ എന്ന ടാക്സ് കോഡിലാണ് ഈ തുക രേഖപ്പെടുത്തുക. 60 വയസ്സിനു മുകളിലുള്ള കുവൈത്ത് പൗരന്മാർക്കും ശാരീരിക വൈകല്യങ്ങൾ ഉള്ളവർക്കും രണ്ടു വിവയസ്സിൽ താഴെ പ്രായമുള്ള ശിശുക്കൾക്കും പുതിയ ചാർജ് ബാധകമല്ല.

കുവൈത്തിൽ നിന്നും നാടുകടത്തപ്പെടുന്നവരെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്കിനു പുറമെ എട്ടു ദിനാർ സർവീസ് ചാർജ് കൂടി അടക്കേണ്ടി വരുന്നത് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് അധിക ബാധ്യതയുണ്ടാക്കും.