LiveTV

Live

Kuwait

കുവെെത്തില്‍ മനുഷ്യാവകാശത്തിനായുള്ള പ്രത്യേക ബ്യൂറോ ഉടന്‍ സ്ഥപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

2015ൽ അംഗീകാരം നൽകിയിട്ടും ഇനിയും ബ്യൂറോ പ്രവർത്തനമാരംഭിച്ചിട്ടില്ല

കുവെെത്തില്‍ മനുഷ്യാവകാശത്തിനായുള്ള പ്രത്യേക ബ്യൂറോ ഉടന്‍ സ്ഥപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുവൈത്തിൽ മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയാടിസ്ഥാനത്തിൽ പ്രത്യേക ബ്യൂറോ സ്ഥാപിക്കാനുള്ള തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യം. പാർലിമെന്റിൽ മനുഷ്യാവകാശ സമിതിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

നാലുവർഷം മുമ്പത്തെ തീരുമാനമാണ് ഇനിയും യാഥാർഥ്യമാകാത്തതെന്നും സമിതി കുറ്റപ്പെടുത്തി. പാർലമെന്റിലെ മനുഷ്യാവകാശ സമിതി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ നാഷനൽ ബ്യൂറോ ഫോർ ഹ്യൂമൻ റൈറ്റ്സ് വിഷയം ചർച്ചയായതായി സമിതി അധ്യക്ഷൻ ആദിൽ അൽ ഡാംഹി എം.പി പറഞ്ഞു.

2015ൽ അംഗീകാരം നൽകിയിട്ടും ഇനിയും ബ്യൂറോ പ്രവർത്തനമാരംഭിക്കാത്തതിൽ അംഗങ്ങൾക്ക് അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ബോർഡ് രൂപവത്കരിച്ചുവെങ്കിലും ആസ്ഥാന മന്ദിരവും ബജറ്റും ചട്ടങ്ങളും ഇനിയും ആയിട്ടില്ല.

മനുഷ്യാവകാശങ്ങൾക്കും മാനവിക മൂല്യങ്ങൾക്കുമൊപ്പം നിൽക്കുന്ന രാജ്യത്തിന് അഭിമാനമാവുന്നതാണ് നിർദ്ദിഷ്ട മനുഷ്യാവകാശ ബ്യൂറോ. എന്നാൽ ഇത് കടലാസിൽ മാത്രം കടലാസിൽ മാത്രം ഒതുക്കിയിട്ടു കാര്യമില്ലെന്നും ബ്യൂറോ യാഥാർഥ്യമാക്കാനുള്ള നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണമെന്നും ആദിൽ അൽ ദംഹി ആവശ്യപ്പെട്ടു.