LiveTV

Live

Kuwait

അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീട് കയറി പരിശോധനക്ക് അനുമതി നല്‍കി കുവൈത്ത്

കോടതി ഉത്തരവ് ആയുധം കൈവശം വെച്ചതിന്റെ പേരില്‍ സ്വദേശികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുന്നതിനിടെ

അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീട് കയറി പരിശോധനക്ക് അനുമതി നല്‍കി കുവൈത്ത്

കുവൈത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കു രാത്രി വീടു കയറി പരിശോധന നടത്താമെന്നു കോടതി വിധി. ആയുധം കൈവശം വെച്ചതിന്റെ പേരിൽ മൂന്ന് സ്വദേശികൾക്കെതിരായ കേസിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവുണ്ടായത്.

ആയുധം പിടിച്ചെടുക്കുന്നതിനായി പൊലീസ് രാത്രി സമയത്തു കുറ്റക്കാരിലൊരാളുടെ വീട്ടിൽ റെയിഡ് നടത്തിയതിനെ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചോദ്യം ചെയ്തിരുന്നു വ്യക്തികളുടെ സ്വകാര്യതക്കെതിരാണ് രാത്രിയിലെ പരിശോധനയെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇത് അംഗീകരിച്ചതിനൊപ്പം തന്നെ കുറ്റകൃത്യം തടയുകയെന്നത് ഏറ്റവും പ്രധാനമാണെന്ന് കോടതി വിലയിരുത്തി. പരിശോധനകൾ നടത്തേണ്ടത് പകൽ സമയത്താവണമെന്നുള്ള ക്രിമിനൽ നിയമത്തിലെ ആർട്ടിക്കിൾ 85 അടിയന്തര സാഹചര്യത്തിൽ ബാധകമാവില്ലെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മതിയായ അനുമതിയോടെ രാത്രികളിലും വീടുകയറി പരിശോധന നടത്താവുന്നതാണെന്നു കോടതി ഉത്തരവിട്ടത്