LiveTV

Live

Kuwait

കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള തീരുമാനം റമദാന് മുന്‍പ് പ്രാബല്യത്തില്‍

കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള തീരുമാനം റമദാന് മുന്‍പ് പ്രാബല്യത്തില്‍

കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള തീരുമാനം റമദാന് മുൻപ് നിയമമായേക്കുമെന്നു സൂചന. റമദാനിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടു രണ്ടു മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം നടക്കുന്നത്.

സന്ദർശന വിസയിൽ കുവൈത്തിലേക്ക് വരുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന നിർദേശത്തിനു ചൊവാഴ്ചയാണ് കുവൈത്ത് പാർലമെന്റിന്റെ അംഗീകാരമായത്. മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ച ശേഷം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചാലാണ് നിയമം പ്രാബല്യത്തിലാവുക. ഇൻഷുറൻസ് തുക സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും റമദാൻ ആരംഭിക്കുന്നതിനു മുൻപ് നിർദേശം നിയമമാക്കി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയമെന്നാണ് റിപ്പോർട്ടുകൾ.

റമദാൻ സീസണിലാണ് കുവൈത്തിൽ ഏറ്റവും കൂടുതൽ സന്ദർശക വിസ ഇഷ്യു ചെയ്യപ്പെടുന്നത് പുണ്യമാസത്തിൽ ആളുകൾ ദാനധർമങ്ങൾ വർധിപ്പിക്കുന്നതിനാൽ ഭിക്ഷാടനവും പിരിവും ലക്ഷ്യമിട്ടു വരുന്നവരും കുറവല്ല ഇങ്ങനെ യാചനക്കും മറ്റുമായി ആളുകൾ സന്ദർശന വിസയിലെത്തുന്ന പ്രവണതക്ക് തടയിടാൻ ഇൻഷുറസ് ഏർപ്പെടുത്തുക വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.