LiveTV

Live

Kuwait

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിന് ഇളവിനര്‍ഹതയുള്ള വിഭാഗത്തില്‍ നിന്ന് നഴ്‌സുമാരെയും ബാങ്ക് വിളിക്കാരെയും ഒഴിവാക്കി

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിന് ഇളവിനര്‍ഹതയുള്ള വിഭാഗത്തില്‍ നിന്ന് നഴ്‌സുമാരെയും ബാങ്ക് വിളിക്കാരെയും ഒഴിവാക്കി

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിന് ഇളവിനര്‍ഹതയുള്ള വിഭാഗത്തില്‍ നിന്ന് നഴ്‌സുമാരെയും ബാങ്ക് വിളിക്കാരെയും ഒഴിവാക്കി. ഇരു വിഭാഗത്തിനും ലൈസൻസ് അനുവദിക്കുന്നതില്‍ ഇളവ് വേണ്ടെന്നാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.

ഏതാനും വര്‍ഷങ്ങളായി കടുത്ത നിയന്ത്രണങ്ങളോടെയാണ് വിദേശികൾക്ക് ലൈസൻസ് അനുവദിക്കുന്നത്. സർവകലാശാല ബിരുദം, 600 ദിനാറിൽ കുറയാത്ത ശമ്പളം, രണ്ടു വർഷത്തിൽ കൂടുതൽ രാജ്യത്തു സ്ഥിരതാമസമുള്ളവരായിരിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവർക്ക് മാത്രമാണ് ലൈസൻസിനു അപേക്ഷിക്കാൻ അർഹതയുള്ളത്. ചില തസ്തികകളെ ജോലിയുടെ സ്വഭാവം പരിഗണിച്ചു മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരത്തിൽ ഇളവിന് അർഹതയുള്ള വിഭാഗത്തിൽ നിന്നാണ് ഇപ്പോൾ നഴ്സ്, മുഅദ്ദിൻ എന്നിവരെ ഒഴിവാക്കിയത്.

ഗതാഗത വകുപ്പിലെ ട്രാഫിക് റെഗുലേഷൻ ഡയറക്ടർ കേണൽ യൂസഫ് അൽ ഖദ്ധയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ബാങ്ക് വിളി നിർവഹിക്കുന്നവർ അതാതു പള്ളിയോടനുബന്ധിച്ചാണ് പൊതുവെ താമസിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ ട്രാൻസ്‌പോർട് സർവീസ് ഉപയോഗപ്പെടുത്തിയാണ് നഴ്‌സുമാരുടെ ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്ര. അതുകൊണ്ടു ജോലി ആവശ്യാർഥം ഇക്കൂട്ടർക്ക് ലൈസൻസ് ആവശ്യമില്ലെന്നു അധികൃതർ വിശദീകരിച്ചു. അതോടൊപ്പം നിലവിൽ ലൈസൻസ് കൈവശമുള്ളവർക്കു പുതുക്കുന്നതിനു പുതിയ ഉത്തരവ് തടസ്സമാകില്ലെന്നും അധികൃതർ വ്യക്തമാക്കിയ.