LiveTV

Live

Kuwait

കുവെെത്തില്‍ സന്ദര്‍ശന വിസയിലെത്തുന്ന വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും

അടിയന്തര സ്വഭാവമുള്ള ചികിത്സയും ശസ്ത്രക്രിയകൾക്കും മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുയുള്ളു

കുവെെത്തില്‍ സന്ദര്‍ശന വിസയിലെത്തുന്ന വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും

കുവൈത്തിൽ സന്ദർശന വിസയിലെത്തുന്ന വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാകും. ഇത് സംബന്ധിച്ച കരട് നിർദേശത്തിന് ഇന്നലെ ചേർന്ന പാർലമെന്റ് സമ്മേളനം അംഗീകാരം നൽകി. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വന്നേക്കും.

ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ സന്ദർശക വിസ അനുവദിക്കുന്നതിൽ നിന്ന് ആഭ്യന്തര മന്ത്രാലയത്തെ തടയുന്നതാണ് നിയമം. എത്ര തുകയാണ് ഇൻഷുറൻസ് പ്രീമിയമായി ഈടാക്കേണ്ടതെന്ന് കരട് നിയമത്തിൽ പറയുന്നില്ല. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.

പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 47 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും നാലുപേർ എതിർത്തും വോട്ടു ചെയ്തു. പാർലമെന്റിൽ ഭൂരിപക്ഷത്തോടെ പാസായതോടെ രണ്ടോ മൂന്നോ മാസത്തിനകം നിയമം പ്രാബല്യത്തിലായേക്കും എന്നാണ് കരുതപ്പെടുന്നത്.

നിയമം നടപ്പായാൽ വിദേശികളുടെ സന്ദർശന വിസക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ രേഖ കൂടി സമർപ്പിക്കേണ്ടി വരും. തുടർന്ന് ഇവർക്ക് ഇൻഷുറൻസിന്റെ പരിരക്ഷയിൽ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കും.

അടിയന്തര സ്വഭാവമുള്ള ചികിത്സയും ശസ്ത്രക്രിയകൾക്കും മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുയുള്ളു. അടിയന്തര ചികിത്സ വേണ്ടതില്ലാത്ത രോഗങ്ങൾക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം രോഗങ്ങൾക്ക് നിശിത ഫീസ് നൽകി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാവുന്നതാണ്.

ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി മാത്രം സന്ദർശന വിസയിലെത്തുന്ന തടയുകയാണ് പുതിയ നിയമ നിര്‍മാണത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.