LiveTV

Live

Kuwait

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി വര്‍ദ്ധിപ്പിക്കാനൊരുങ്ങി കുവെെത്ത്

നിലവിൽ 30 ദിവസമാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാർഷിക അവധി

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി വര്‍ദ്ധിപ്പിക്കാനൊരുങ്ങി കുവെെത്ത്

കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാർഷിക അവധി 35 ദിവസമാക്കി ഉയർത്താനുള്ള നിർദേശത്തിനു അംഗീകാരം. പാർലിമെന്റിലെ ആരോഗ്യ സാമൂഹ്യകാര്യ സമിതിയാണ് നിർദേശം അംഗീകരിച്ചത്.

നിലവിൽ 30 ദിവസമാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാർഷിക അവധി. ഇത് 35 ദിവസമാക്കി വർദ്ധിപ്പിക്കണമെന്ന നിർദേശമാണ് പാർലമെന്റ് കമ്മിറ്റി അംഗീകരിച്ചത്. സ്വകാര്യ തൊഴിൽ നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെനു സമിതി ശിപാർശ ചെയ്തു.

സ്വകാര്യ മേഖലയിലെ വിദേശികൾക്കും സ്വദേശികൾക്കും ബാധകമാവുന്നതാണ് നിർദ്ദിഷ്ട നിയമമെന്ന് ഉസാമ അൽ ഷാഹീൻ എം.പി പറഞ്ഞു. നിയമഭേദഗതിക്കായി പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. കരട് ബിൽ നിയമമായി വരികയാണെങ്കിൽ സ്വകാര്യമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഗുണം ചെയ്യും.

രാജ്യത്തെ ചാരിറ്റി പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമാക്കണമെന്ന നിർദേശത്തിനും സാമൂഹ്യകാര്യ സമിതി അംഗീകാരം നൽകിയതായി ഉസാമ അൽ ഷാഹീൻ പറഞ്ഞു. അനുമതിയില്ലാതെ ധനസമാഹരണം നടത്തുന്നവർക്കും ചാരിറ്റി ഫണ്ട് ദുരുപയോഗം ചെയ്യുന്നവർക്കും കടുത്ത ശിക്ഷ നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിർദിഷ്ട ബിൽ.