LiveTV

Live

Kuwait

ഉപതെരഞ്ഞെടുപ്പിനൊരുങ്ങി കുവെെത്ത് പാര്‍ലമെന്റ്

തുടർച്ചയായി സഭാനടപടികളിൽ നിന്ന് വിട്ട നിന്നതു മൂലം അയോഗ്യരാക്കപ്പെട്ട രണ്ട് പേരുടെ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

ഉപതെരഞ്ഞെടുപ്പിനൊരുങ്ങി കുവെെത്ത് പാര്‍ലമെന്റ്

കുവൈത്തിൽ പാർലമെന്റ് ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം. ഒഴിവു വന്ന രണ്ടു പാർലിമെന്റ് മണ്ഡലങ്ങളിലേക്കു മാർച്ച് പതിനാറിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

തുടർച്ചയായി സഭാനടപടികളിൽ നിന്ന് വിട്ട നിന്നതു മൂലം അയോഗ്യരാക്കപ്പെട്ട വലീദ് തബ്തബാഇ, ജംആൻ അൽ ഹർബഷ് എന്നിവരുടെ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം മണ്ഡലത്തിൽ ഒരു വനിതയടക്കം 26 പേരും മൂന്നാം മണ്ഡലത്തിൽ നാല് വനിതകളടക്കം 35 പേരും മത്സര രംഗത്തുണ്ട്. രണ്ടാം മണ്ഡലത്തിൽ 62547ഉം മൂന്നാം മണ്ഡലത്തിൽ 96528ഉം വോട്ടർമാരാണുള്ളത്. മാർച്ച് ഒമ്പതാണു നാമനിർദേശം പിൻവലിക്കാനുള്ള അവസാന തിയ്യതി.

ഒൺലൈൻ കാമ്പയിനുകളും മറ്റുമായി സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ചിട്ടുണ്ടെങ്കിലും പൊതു പ്രചാരണ പരിപാടികളും തമ്പുകളും ആരംഭിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പിന് സൗകര്യവും സുരക്ഷയും ഒരുക്കുന്നതുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു.

മന്ത്രാലയത്തിലെ ഗതാഗത- ഓപറേഷൻകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയും ഉപതെരഞ്ഞെടുപ്പ് ഫീൽഡ് മേധാവിയുമായ മേജർ ജനറൽ ജമാൽ അൽ സായിഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി.