LiveTV

Live

Kuwait

എൻജിനീയർ തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ കരാര്‍ കമ്പനികള്‍ക്ക് കുവെെത്ത് നിര്‍ദേശം

സർക്കാർ മേഖലയിൽ ഉൾക്കൊളളാൻ കഴിയുന്നതിലും ഏറെയാണ് തൊഴിലന്വേഷകരായ എൻജിനീയർമാരുടെ എണ്ണം

എൻജിനീയർ തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ കരാര്‍ കമ്പനികള്‍ക്ക് കുവെെത്ത് നിര്‍ദേശം

കുവൈത്തിൽ എൻജിനീയർ തസ്തികകളിൽ സ്വദേശി എൻജിനീയർമാരെ നിയമിക്കാൻ കരാർ കമ്പനികൾക്ക് പൊതുമരാമത്ത് മന്ത്രാലയം നിർദേശം നൽകി. സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം.

പൊതുമരാമത്ത് മന്ത്രാലയവുമായി കരാറിലേർപ്പെട്ടിട്ടുള്ള സ്വാകാര്യ കമ്പനികൾക്കാണ് ഒഴിവു വരുന്ന എൻജിനീയറിങ് തസ്തികകളിൽ കുവൈത്തി എൻജിനീയർമാരെ നിയമിക്കാൻ അധികൃതർ നിർദേശം നൽകിയത്. സർക്കാർ ജോലിക്കായി സിവിൽ സർവിസ് കമീഷനിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരിൽ എൻജിനീയറിങ് ബിരുദം നേടിയ നിരവധി സ്വദേശികളുണ്ടെന്നാണ് കണക്ക്.

സർക്കാർ മേഖലയിൽ ഉൾക്കൊളളാൻ കഴിയുന്നതിലും ഏറെയാണ് തൊഴിലന്വേഷകരായ എൻജിനീയർമാരുടെ എണ്ണം. കുവൈത്ത് യൂനിവേഴ്സിറ്റിയിൽ നിന്നും മറ്റും പഠിച്ചിറങ്ങുന്ന ഉദ്യോഗാർഥികളെ കൂടി പരിഗണിക്കുകയാണെങ്കിൽ എണ്ണം ഇനിയും കൂടും. സ്വകാര്യ കരാർ കമ്പനികൾകൂടി സഹകരിച്ചാലേ ഈ വിഭാഗത്തിന് ജോലി ഉറപ്പാക്കാനാവൂ. ഈ സാഹചര്യത്തിലാണ് കുവൈത്തി എൻജിനീയർമാരെ നിയമിക്കാൻ കോൺട്രാക്ടർമാർക്ക് ശക്തമായ നിർദേശം നൽകിയത്.